Sub Lead

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പോലിസ് കസ്റ്റഡിയിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പോലിസ് കസ്റ്റഡിയിൽ
X

തിരുവനന്തപുരം: വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യാ നായരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പോലിസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഉദ്യോഗാർത്ഥിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ മുറിയില്‍ പോലീസ് പരിശോധന നടത്തി. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരന്‍ തമ്പിയുടെ അലമാരയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പരാതിക്കാരെയും കൂട്ടിയാണ് ഇന്‍റര്‍വ്യൂ നടന്ന മുറിയിലെത്തിയത്. കൂടെക്കൂട്ടിയ പരാതിക്കാരുടെ ബയോഡാറ്റയും കിട്ടിയ രേഖകളിലുണ്ട്.

Next Story

RELATED STORIES

Share it