Sub Lead

ഇ അബൂബക്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം നാളെ

കോഴിക്കോട് ഇസ്‌ലാമിക് യൂത്ത്‌സെന്ററില്‍ ഇന്ത്യന്‍ സമയം 4ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.

ഇ അബൂബക്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം നാളെ
X

ദോഹ: ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ തനത് സാംസ്‌കാരിക വേദി നിര്‍മിക്കുന്ന ഇ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഇ അബൂബക്കര്‍: ജേണി ഓഫ് എ ലൈഫ് ടൈം വെള്ളിയാഴ്ച്ച പ്രകാശനം ചെയ്യും.

കോഴിക്കോട് ഇസ്‌ലാമിക് യൂത്ത്‌സെന്ററില്‍ ഇന്ത്യന്‍ സമയം 4ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കൊവിഡ് പ്രോട്ടോക്കള്‍ പ്രകാരം നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം. പ്രകാശന ചടങ്ങ് തനത് സാംസ്‌കാരിക വേദിയുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലൈവ് ആയി സ്ട്രീം ചെയ്യും.

സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്യുകയും എന്നാല്‍ അവ രേഖപ്പെടുത്താതെ പോവുകയും ചെയ്ത വ്യക്തികളെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തനത് സാംസ്‌കാരിക വേദി ഡോക്യുമെന്ററി നിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നത്. അക്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തിയായിരുന്നു ഇ അബൂബക്കര്‍ എന്ന് തനത് സാംസ്‌കാരി വേദി പ്രസിഡന്റ് എ എം നജീബ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അഡ്വ. കെ ഹാഷിറാണ് ഡോക്യുമെന്ററി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it