Sub Lead

ഇരട്ടക്കൊലയില്‍ ഇരട്ടനീതി; കെ എസ് ഷാന്‍ കൊലക്കേസില്‍ വിചാരണ ഇഴയുന്നു

ഇരട്ടക്കൊലയില്‍ ഇരട്ടനീതി; കെ എസ് ഷാന്‍ കൊലക്കേസില്‍ വിചാരണ ഇഴയുന്നു
X
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലയിലെ പോലിസ് അന്വേഷണത്തിലും വിചാരണയിലും ഇരട്ടനീതി. ബിജെപി നേതാവായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുവര്‍ഷം പിന്നിട്ടപ്പോള്‍ കേസന്വേഷണം പൂര്‍ത്തിയാക്കി വിധി പറഞ്ഞെങ്കിലും തലേന്ന് നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ വിചാരണ എങ്ങുമെത്തിയില്ല. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവി വിധിച്ചത്. 2021 ഡിസംബര്‍ 19നാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കൊല്ലപ്പെട്ടത്. കേസില്‍ ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചാണ് വിചാരണ ത്വരിതഗതിയിലാക്കിയത്. എന്നാല്‍, ഷാന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ നിയമനം പോലും വൈകിപ്പിക്കുകയായിരുന്നു. വിമര്‍ശനം ഉര്‍ന്നതോടെ ഈയിടെയാണ് സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടറെ നിയമിച്ചത്.

സംഘര്‍ഷ സാഹചര്യമൊന്നുമില്ലാതിരിക്കെയാണ് എസ്ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ രാത്രി വീട്ടിലേക്കു പോവുന്നതിനിടെ ബൈക്കില്‍ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നെങ്കിലും അന്വേഷണം തുടക്കം മുതല്‍ മന്ദഗതിയിലായിരുന്നു. കേസില്‍ ആകെ 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരുന്നത്. മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പെടെയാണ് അറസ്റ്റിലായതെങ്കിലും എല്ലാവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസുമായുള്ള ഒത്തുകളിയുടെ ഭാഗമായി പോലിസ് അന്വേഷണം ശക്തിപ്പെടുത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്. മാത്രമല്ല, ഷാന്‍ വധക്കേസില്‍ വ്യാപക റെയ്ഡും മറ്റും നടന്നെങ്കിലും ആര്‍എസ്എസ് കാര്യാലയത്തില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിട്ടും നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. പല പ്രതികളും ഏറെക്കാലും ഒളിവില്‍പോവുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളിയിലുള്ള ഡിവൈഎഫ്‌ഐ നേതാവായ അജയ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ആര്‍എസ്എസ് ആലപ്പുഴ സംഘ് ജില്ലാ പ്രചാരക് കൊല്ലം ക്ലാപ്പന വില്ലേജില്‍ വൈഷ്ണവം വീട്ടില്‍ ശ്രീനാഥ്, ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ് ജില്ലാ പ്രചാരക് ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തിലെ കോക്കോതമംഗലം സ്വദേശി കല്ലേലില്‍ വീട്ടില്‍ മുരുകേഷ്(40) എന്നിവര്‍ക്കെതിരേ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടിയും വന്നിരുന്നു. കേസിലെ ഒന്നാം പ്രതി പ്രസാദ് എന്ന അണ്ടി പ്രസാദ് തോണ്ടംകുളങ്ങരയിലുള്ള ആര്‍എസ്എസ് ജില്ലാ കാരാല്യയത്തിലെ ശ്രീനാഥിന്റെ മുറിയില്‍ സംഘടിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം ഫെബ്രുവരി രണ്ടിന് ആലപ്പുഴ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it