Sub Lead

കസ്റ്റഡിയിലെടുത്ത യുവാവിനെ നഗ്നനാക്കി ചൊറിയണം തേച്ച ഡിവൈഎസ്പിക്കും റിട്ട. എസ്‌ഐക്കും തടവുശിക്ഷ

മധുബാബു ചേര്‍ത്തല എസ്‌ഐ ആയിരിക്കെ 2006 ആഗസ്റ്റ് നാലിനാണ് കേസിന് ആസ്പദമായ സംഭവം.

കസ്റ്റഡിയിലെടുത്ത യുവാവിനെ നഗ്നനാക്കി ചൊറിയണം തേച്ച ഡിവൈഎസ്പിക്കും റിട്ട. എസ്‌ഐക്കും തടവുശിക്ഷ
X

ആലപ്പുഴ: കയര്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യത്തിനെതിരേ പ്രതിഷേധിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് നഗ്നനാക്കി ശരീരത്തില്‍ ചൊറിയണം തേച്ച ഡിവൈഎസ്പിക്കും റിട്ട.എസ്‌ഐക്കും ഒരു മാസം തടവ് ശിക്ഷ. ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെയും റിട്ട. എസ്‌ഐ മോഹനനെയുമാണു സംഭവം നടന്നു 18 വര്‍ഷത്തിനു ശേഷം ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. ഇവര്‍ ആയിരം രൂപ പിഴയും അടക്കണം. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി ശിക്ഷ അനുഭവിക്കണം. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ത്ഥന്‍ നല്‍കിയ കേസിലാണ് വിധി.

മധുബാബു ചേര്‍ത്തല എസ്‌ഐ ആയിരിക്കെ 2006 ആഗസ്റ്റ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ കയര്‍ ഫാക്ടറിയിലെ മാലിന്യപ്രശ്‌നത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിദ്ധാര്‍ഥനും കയര്‍ഫാക്ടറിയും ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായി. മധുബാബുവും അന്ന് എഎസ്‌ഐ ആയിരുന്ന മോഹനനും ചേര്‍ന്നു സിദ്ധാര്‍ഥനെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ജീപ്പിനുള്ളില്‍ വച്ച് നഗ്‌നനാക്കി ദേഹത്തു ചൊറിയണം തേക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു കേസ്. സിദ്ധാര്‍ത്ഥന്‍ നല്‍കിയ സ്വകാര്യ അന്യായത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

ഇരുഭാഗത്തു നിന്നുമായി ഡോക്ടര്‍മാരും പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ 43 ഓളം സാക്ഷികളെ വിസ്തരിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ജോണ്‍ ജൂഡ് ഐസക്ക്, അഡ്വ. ജെറീന ജൂഡ് എന്നിവര്‍ ഹാജരായി. മൂന്നു വര്‍ഷത്തിന് താഴെയുള്ള തടവ് ശിക്ഷയായതിനാല്‍ അപ്പീല്‍ നടപടികള്‍ക്കായി കോടതി രണ്ടു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it