Sub Lead

തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി
X

പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, ഗുരുവായൂര്‍, എരുമപ്പെട്ടി എന്നിവരില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടിനു പുറത്തിറങ്ങി. എലവള്ളിയില്‍ നിന്ന് 11.9 കിലോമീറ്റര്‍ തെക്കാണ് പ്രഭവകേന്ദ്രം. രണ്ട് സെക്കന്റ് നീണ്ടുനില്‍ക്കുന്ന പ്രകമ്പനമാണ് ഉണ്ടായത്. പഴുന്നാന, കടങ്ങോട്, ആനായ്ക്കല്‍ തുടങ്ങിയ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 2021ല്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇത്തവണ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട്, വേലൂര്‍, മുണ്ടൂര്, ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് സംഭവം. എവിടെയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം കേള്‍ക്കുകയും ജനറല്‍ ഇളകുകയും ചെയ്തതോടെ പരിഭ്രാന്തരായി പലരും വീടിന് പുറത്തിറയോടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും അറിയിച്ചു. ഏഴു കിലോമീറ്റര്‍ മാത്രം താഴ്ചയില്‍ പ്രഭവ കേന്ദ്രം എന്നതിനാലാണ് വന്‍ ശബ്ദം കേള്‍ക്കാന്‍ ഇടയായത് എന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.

Next Story

RELATED STORIES

Share it