Sub Lead

ഇന്തോനീസ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം

ഇന്തോനീസ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
X

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ആഴക്കടലിനെ ബാധിക്കുന്ന ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.


ഇന്തോനീസ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നുസ തെങ്കാറ പ്രവിശ്യയിലെ ഫ്‌ലോര്‍സ് ദ്വീപിലാണ് ഭൂലനം അനുഭവപ്പെട്ടത്. അന്താരഷ്ട്ര സമയം 3.20 നാണ് ഭൂചലനമുണ്ടായിരിക്കുന്നത്. 30 സെക്കന്റ് നേരത്തേക്ക് ഭൂചലനത്തിന്റെ പ്രതിഫലനങ്ങള്‍ അനുഭവപ്പെട്ടു.

Next Story

RELATED STORIES

Share it