Sub Lead

'ന്യൂസ് ക്ലിക്ക്' ഓഫിസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും ഇഡി റെയ്ഡ്

ന്യൂസ് ക്ലിക്ക് ഓഫിസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും ഇഡി റെയ്ഡ്
X
ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ന്യൂസ് ക്ലിക്കി'ന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയ്ഡ്. 'ന്യൂസ് ക്ലിക്കു'മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തി. 'ന്യൂസ് ക്ലിക്ക്' ഉടമ പ്രബീര്‍ പുര്‍ക്കായസ്ഥ, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സൈദുലജാബിലെ ഓഫിസിലും റെയ്ഡ് നടത്തിയതായി 'ദ ഹിന്ദു' റിപോര്‍ട്ട് ചെയ്തു. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നും വിദേശത്തുള്ള 'സംശയാസ്പദമായ കമ്പനികളില്‍' നിന്ന് സംഘടനയ്ക്ക് ധനസഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് റെയ്‌ഡെന്നുമാണ് റിപോര്‍ട്ട്. എന്നാല്‍ 'ന്യൂസ് ക്ലിക്കി'നെതിരെ പ്രതികാര നടപടിയാണ് നടക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും ദ്രോഹിക്കാനുള്ള കേന്ദ്ര നീക്കമാണ് റെയ്‌ഡെന്നാണ് വിമര്‍ശനം.

'ന്യൂസ് ക്ലിക്കി'നെതിരായ നടപടി ഞെട്ടിക്കുന്നതാണെന്നും സ്വതന്ത്ര ബദല്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള സര്‍ക്കാറിന്റെ ശ്രമാണിതെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയതായും പ്രഞ്ചലിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു. 'ന്യൂസ് ക്ലിക്കി'നായി രണ്ട് യൂട്യൂബ് പ്രോഗ്രാമുകള്‍ നടത്തുന്ന അവതാരകന്‍ അഭിസര്‍ ശര്‍മയും വീട്ടില്‍ റെയ്ഡ് നടത്തുന്നതായി ട്വിറ്ററില്‍ സ്ഥിരീകരിച്ചു.

ED raid at media portal NewsClick office

Next Story

RELATED STORIES

Share it