- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച;സ്വര്‍ണവും വജ്രാഭരണവുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്
കൊച്ചി: ആലുവയില്‍ വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി.ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.വിദേശത്തായിരുന്ന വീട്ടുകാര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.സ്വര്‍ണവും മറ്റും ബാങ്ക് ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷമാണ് ഇവര്‍ ഇവ ബാങ്കിലെ ലോക്കറില്‍ നിന്നും എടുത്ത് വിട്ടിലെ അലമാരിയിലെ ലോക്കറില്‍ സൂക്ഷിച്ചത്.ഇന്നലെ വൈകുന്നേരത്തോടെ ഇവര്‍ എറണാകുളം വാഴക്കാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്ത് പോയിരിക്കുകയായിരുന്നു. വൈകിട്ട് ആറരയ്ക്കും 11.30 നും ഇടയക്കാണ് മോഷണം നടന്നതെന്നാണ് വിലയിരുത്തുന്നത.രാത്രിയില്‍ ഇവര്‍ വിട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത.വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ മയക്കികിടത്തിയ ശേഷം പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കടന്ന് കവര്‍ച്ച നടത്തിയിരിക്കുന്നത്. പോലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
RELATED STORIES
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ദേശീയ സുരക്ഷാ കമ്മിറ്റി രൂപീകരിക്കണമെന്ന...
8 Jan 2025 11:53 AM GMTഅസം ഖനിയിലെ അപകടം: എട്ട് പേരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതശ്രമം
8 Jan 2025 11:30 AM GMTഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
8 Jan 2025 11:09 AM GMTസ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന് രക്ഷാ യോജന' പദ്ധതി...
8 Jan 2025 10:48 AM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
8 Jan 2025 10:45 AM GMT2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMT