Sub Lead

തൃക്കാക്കരയില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് ; തോല്‍വി അംഗീകരിക്കുന്നുവെന്ന് ഡോ.ജോ ജോസഫ്

തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷം 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ബെന്നി ബഹനാന്‍ വിജയിച്ചത് 22,406 വോട്ടുകളുടെ ഭുരിപക്ഷത്തിലായിരുന്നു. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഉമയുടെ ഭൂരിപക്ഷം ബെന്നി ബഹനാന്‍ നേടിയ ഭുരിപക്ഷം കടന്നു.എല്‍ഡിഎഫിന്റെ കോട്ടകളില്‍പ്പോലും വന്‍ മുന്നേറ്റമാണ് ഉമാ തോമസ് നടത്തിയത്

തൃക്കാക്കരയില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് ; തോല്‍വി അംഗീകരിക്കുന്നുവെന്ന് ഡോ.ജോ ജോസഫ്
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഭൂരി പക്ഷം തൃക്കാക്കരയുടെ ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുന്നു. 10 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 22,000 കടന്നു കഴിഞ്ഞു.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷം 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ബെന്നി ബഹനാന്‍ വിജയിച്ചത് 22,406 വോട്ടുകളുടെ ഭുരിപക്ഷത്തിലായിരുന്നു. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഉമയുടെ ഭൂരിപക്ഷം ബെന്നി ബഹനാന്‍ നേടിയ ഭുരിപക്ഷം കടന്നു.എല്‍ഡിഎഫിന്റെ കോട്ടകളില്‍പ്പോലും വന്‍ മുന്നേറ്റമാണ് ഉമാ തോമസ് നടത്തിയത്.ഇനി രണ്ടു റൗണ്ടുകല്‍ മാത്രമാണ് എണ്ണാന്‍ ബാക്കിയുള്ളത്.കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭുരിപക്ഷം നേരത്തെ തന്നെ ഉമാ തോമസ് മറികടന്നു കഴിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങി

ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് ലീഡു ചെയ്യാന്‍ സാധിച്ചില്ല.ജയിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടായിരുന്നുവെന്നും പരാജയം പാര്‍ട്ടി വിലയിരുത്തട്ടെയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോസഫ് പറഞ്ഞു.തോല്‍വി അംഗീകരിക്കുന്നു.തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയുണ്ടാകും. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും.തോല്‍വി അപ്രതീക്ഷിതമായിരുന്നു.പാര്‍ട്ടി ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെുപ്പിനെ നേരിട്ടത്.തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നയി നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്നാണ് വ്യക്തമാകുന്നത്.നിലപാടുകള്‍ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ പോരാട്ടം തന്നെയാണ് തൃക്കാക്കരയില്‍ നടന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it