Sub Lead

യാസര്‍ അറഫാത്തിന്റെ മരണത്തില്‍ പുനരന്വേഷണമില്ല: ഹരജി നിരസിച്ച് യൂറോപ്യന്‍ കോടതി

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തിന്റെ ഇരയാണ് അറഫാത്ത് എന്ന ഇരുവരുടെയും വാദം ഫ്രഞ്ച് കോടതികള്‍ തള്ളിയതിനെതുടര്‍ന്നാണ് ഫ്രഞ്ച് പൗരത്വമുള്ള അറഫാത്തിന്റെ ഭാര്യ സുഹ അല്‍ ഖുദ്‌വയും മകള്‍ സഹ്‌വ അല് ഖുദ്‌വയും സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള യൂറോപ്യന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

യാസര്‍ അറഫാത്തിന്റെ മരണത്തില്‍ പുനരന്വേഷണമില്ല: ഹരജി നിരസിച്ച് യൂറോപ്യന്‍ കോടതി
X

പാരിസ്: ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവയും മകളും സമര്‍പ്പിച്ച ഹരജി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി തള്ളി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തിന്റെ ഇരയാണ് അറഫാത്ത് എന്ന ഇരുവരുടെയും വാദം ഫ്രഞ്ച് കോടതികള്‍ തള്ളിയതിനെതുടര്‍ന്നാണ് ഫ്രഞ്ച് പൗരത്വമുള്ള അറഫാത്തിന്റെ ഭാര്യ സുഹ അല്‍ ഖുദ്‌വയും മകള്‍ സഹ്‌വ അല് ഖുദ്‌വയും സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള യൂറോപ്യന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

കേസ് കോള്‍ക്കാനുള്ള ന്യായമായ അവകാശം പോലും യൂറോപ്യന്‍ കോടതി നിരസിച്ചെന്നും അറഫാത്തിന്റെ മരണത്തെക്കുറിച്ച് ഒരു വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിനായുള്ള അവരുടെ അഭ്യര്‍ത്ഥനയും നിരസിച്ചെന്നും ഇരുവരും ആരോപിച്ചു. അതേസമയം, ന്യായമായ ഹിയറിങ്ങിനുള്ള അവകാശത്തില്‍ ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്നും കുടുംബം നല്‍കിയ പരാതി വ്യക്തമായും കെട്ടിച്ചമച്ചതാണെന്നും യൂറോപ്യന്‍ കോടതി പറഞ്ഞു.

നടപടിയുടെ എല്ലാ ഘട്ടങ്ങളിലും, അവരുടെ അഭിഭാഷകരുടെ സഹായത്തോടെ അപേക്ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു.

2004 നവംബര്‍ നാലിനാണ് ഫലസ്തീന്‍ വിമോചന നായകനായി അറിയപ്പെട്ട യാസര്‍ അറഫാത് ഫ്രാന്‍സിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ ആസ്ഥാനത്ത് വയറുവേദന അനുഭവപ്പെടുകയും വിദഗ്ധ ചികില്‍സയ്ക്കായി ഫ്രാന്‍സിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.


Next Story

RELATED STORIES

Share it