Sub Lead

'ഉത്തരേന്ത്യ അല്ല കേരളം എന്ന തിരിച്ചറിവ് ഇ ശ്രീധരന് ഇല്ലാതെ പോയി'; വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്

'ഏതൊരു മഹത്വവല്‍ക്കരിക്കപെട്ട വ്യക്തിയെയും നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം,പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത്,തരം മന്ത്രമാണ് ബിജെപി എന്ന പ്രസ്ഥാനത്തിനുള്ളതെന്ന ന്യായമായ, ഒരിക്കലും ഉത്തരം കിട്ടാത്ത, പ്രസക്ത ചോദ്യത്തിന്, ഉത്തരം ലഭിക്കുക എന്നുള്ളത് ഒരു മരീചികയാണ്. നിഷാദ് കുറിച്ചു.

ഉത്തരേന്ത്യ അല്ല കേരളം എന്ന തിരിച്ചറിവ് ഇ ശ്രീധരന് ഇല്ലാതെ പോയി; വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്
X

കോഴിക്കോട്: ബിജെപി പാളയത്തിലെത്തിയ മെട്രോമാന്‍ ഇ ശ്രീധരനെതിരെ സംവിധായകന്‍ എം എ നിഷാദ്. ഫ്യൂഡല്‍, ചിന്താഗതിയുളള ഒരു അരാഷ്ട്രീയ വാദിയായ ബ്യൂറോക്രാറ്റിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

'ഏതൊരു മഹത്വവല്‍ക്കരിക്കപെട്ട വ്യക്തിയെയും നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം,പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത്,തരം മന്ത്രമാണ് ബിജെപി എന്ന പ്രസ്ഥാനത്തിനുള്ളതെന്ന ന്യായമായ, ഒരിക്കലും ഉത്തരം കിട്ടാത്ത, പ്രസക്ത ചോദ്യത്തിന്, ഉത്തരം ലഭിക്കുക എന്നുള്ളത് ഒരു മരീചികയാണ്. നിഷാദ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

''ശ്രീധരന്റെ ഒന്നാം തിരുമുറിവ്''

മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍,പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം,ആത്യന്തികമായി അദ്ദേഹം,ഒരു ബ്യൂറോക്രാറ്റ് ആണ്. ബ്യൂറോക്രസിയുടെ,ആത്മാവ് തന്നെ അരാഷ്ട്രീയ വാദമാണ്. അപ്പോള്‍ സ്വാഭാവികമായ ചോദ്യം,ഉയരാം, അദ്ദേഹം ചേര്‍ന്നത് ബി.ജെ.പിയില്‍ അല്ലേ? എന്ന ചോദ്യം...അതെ,ഇത്തരം ആളുകളുടെ ലാസ്റ്റ് റിസോര്‍ട്ടുകള്‍,ബി.ജെ.പി പോലെയുളള,ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ തന്നെ. ഫ്യൂഡല്‍,ചിന്താഗതിയുളള ഒരു അരാഷ്ട്രീയ വാദിയായ ബ്യൂറോക്രാറ്റിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി,അവര്‍ മാറുന്നതോടെ നാളിത് വരെയുളള,അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അജഗജാന്തരമാണ് എന്ന് മനസ്സിലാകും. സമീപകാലത്ത്,ബി.ജെ.പി പാളയത്തില്‍ ചേക്കേറിയ,എല്ലാ ബ്യൂറോക്രാറ്റ്‌സും ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്.

ശ്രീ ഈ ശ്രീധരന്,ഏത് പാര്‍ട്ടിയിലും ചേരാനുളള,സ്വാതന്ത്ര്യമുണ്ട്. അത്,അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. അതിനെ,ചോദ്യം ചെയ്യാന്‍,ആര്‍ക്കും അവകാശമില്ല താനും. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷമുളള അദ്ദേഹത്തിന്റെ,ചില വാചകങ്ങള്‍, തന്റെ,മുന്‍ഗാമികളായി, സംഘപാളയത്തിലെത്തിയ,സര്‍വ്വശ്രീ കണ്ണന്താനം,സെന്‍കുമാര്‍, ജേക്കബ് തോമസ്സ് തുടങ്ങിയ പ്രഭുക്കളെക്കാള്‍,ഒട്ടും മോശമല്ല എന്ന് പറയാതെ വയ്യ.. ഏതൊരു മഹത്വവല്‍ക്കരിക്കപെട്ട വ്യക്തിയെയും നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം,പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത്,തരം മന്ത്രമാണ് ബി .ജെ.പി എന്ന പ്രസ്ഥാനത്തിനുളളതെന്ന ന്യായമായ,ഒരിക്കലും ഉത്തരം കിട്ടാത്ത, പ്രസക്ത ചോദ്യത്തിന്,ഉത്തരം ലഭിക്കുക എന്നുളളത് ഒരു മരീചികയാണ്. ശ്രീധരന്‍ സാറിന്റെ,കഴിവുകളെ കുറച്ച് കാണുകയല്ല,മുഖ്യമന്ത്രിയാകാനുളള,അദ്ദേഹത്തിന്റെ ആഗ്രഹത്തെ, ആക്ഷേപിക്കുകയുമല്ല. കുറഞ്ഞപക്ഷം, ഉത്തരേന്ത്യ അല്ല കേരളം എന്ന,ഒരു തിരിച്ചറിവ്,അദ്ദേഹത്തിനില്ലാതെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍. ''ശ്രീധരന്റെ ഒന്നാം തിരുമുറിവ്'' എന്നല്ലാതെ എന്ത് പറയാന്‍... എല്ലാ സംഘമിത്രങ്ങള്‍ക്കും,ശ്രീധരന്‍ ഫാന്‍സ് അസോസിയേഷനും,ശ്രീധരന്‍ സാറിനും. ധ്വജ,ധ്വജര,ധ്വജന്തര പ്രണാമം.

''ശ്രീധരന്റ്റെ ഒന്നാം തിരുമുറിവ്'' മെട്രോമാൻ എന്നറിയപ്പെടുന്ന E ശ്രീധരൻ ബി ജെ പിയിൽ,ചേർന്നു എന്ന...

Posted by MA Nishad on Friday, February 19, 2021



Next Story

RELATED STORIES

Share it