Sub Lead

പ്ലാസ്റ്റിക് ഷെഡില്‍ കഴിയുന്ന കുടുംബത്തിന് വീട് അനുവദിച്ചില്ല; ഗൃഹനാഥന്റെ അന്തിമകര്‍മങ്ങള്‍ പൊതുറോഡില്‍

പ്ലാസ്റ്റിക് ഷെഡില്‍ കഴിയുന്ന കുടുംബത്തിന് വീട് അനുവദിച്ചില്ല; ഗൃഹനാഥന്റെ അന്തിമകര്‍മങ്ങള്‍ പൊതുറോഡില്‍
X

ചെറുപുഴ(കണ്ണൂര്‍): പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ ഗൃഹനാഥന്റെ അന്ത്യയാത്രയുടെ കര്‍മങ്ങള്‍ പൊതുറോഡില്‍ നടത്തി. ചെറുപുഴ പഞ്ചായത്തിലെ പേനിക്കുന്നേല്‍ ജോസഫിന്റെ അന്ത്യ ശുശ്രുഷകളാണ് റോഡില്‍ തന്നെ നടത്തിയത്. ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ജോസഫ് വീടിനായി സ്ഥലം വാങ്ങിയത്. 10 സെന്റ് സ്ഥലം സ്വന്തമായുണ്ടായിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോസഫ് യാത്രയായത്. ഭാര്യയും മകനും പ്രായപൂര്‍ത്തിയായ മകളും അടങ്ങുന്ന കുടുംബം നാട്ടുകാര്‍ തയ്യാറാക്കിയ ഷെഡിലാണ് ജീവിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി കക്കൂസ് പോലും അനുവദിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. കുടിക്കാനും കുളിക്കാനുമുള്ള വെള്ളത്തിനായി ഇവര്‍ ആശ്രയിക്കുന്നത് പുഴ വെള്ളമാണ്. ഇതോടൊപ്പം കാട്ടാന ശല്യവും ഭയന്നാണ് പ്ലാസ്റ്റിക് ഷെഡില്‍ ഈ കുടുംബം കഴിയുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി വീടിനു വേണ്ടി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയായിരുന്നു ജോസഫ്. വീട് പോയിട്ട് ഒരു കക്കൂസ് പോലും അനുവദിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഇവരുടെ പഞ്ചായത്ത് അംഗം. ലൈഫ് മിഷന്‍ പ്രകാരം മറ്റ് പഞ്ചായത്തുകള്‍ നിരവധി വീടുകള്‍ നല്‍കിയപ്പോള്‍ അതിനോട് പുറം തിരിഞ്ഞ സമീപനമാണ് ചെറുപുഴ പഞ്ചായത്ത് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

family was not allowed house to live in a plastic shed; funeral of the householder on the public road





Next Story

RELATED STORIES

Share it