Sub Lead

ഡല്‍ഹി ഐടിഒയില്‍ വന്‍സംഘര്‍ഷം; കര്‍ഷകരെ തല്ലിചതച്ച് പോലിസ്; ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി നിയന്ത്രണാതീതം; കേന്ദ്രസേനയെ വിന്യസിച്ചു

ഡല്‍ഹി ഐടിഒയില്‍ വന്‍സംഘര്‍ഷം; കര്‍ഷകരെ തല്ലിചതച്ച് പോലിസ്; ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി നിയന്ത്രണാതീതം; കേന്ദ്രസേനയെ വിന്യസിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി ഐടിഒയില്‍ വന്‍സംഘര്‍ഷം, കര്‍ഷകരെ തല്ലിചതച്ച് പോലിസ്. കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.നിരവധി കര്‍ഷകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇതോടെ മേഖല പൂര്‍ണമായും സ്തംഭിച്ചു. കേന്ദ്രസേനയെ വിന്യസിച്ചു. കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു.

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി പോലിസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം വലുതായത്. കര്‍ഷകര്‍ സമരത്തിനായി വന്ന വാഹനവും അടിച്ചു തകര്‍ത്തിട്ടുണ്ട്. ട്രാക്ടറുകളുടെയും കാറ്റ് പൊലിസ് അഴിച്ചുവിടുകയും ട്രാക്ടറുകളിലെ ഇന്ധനം തുറന്നു വിടുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിലവില്‍ ട്രാക്ടര്‍ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്തും കര്‍ഷകര്‍ക്ക് നേരെ പോലിസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലിസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു . തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു.

റിപ്പബ്ലിക് ദിന പരേഡിന് ശേഷം പതിനൊന്നുമണിയോടെ ആണ് കര്‍ഷക മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത് എന്നാല്‍ കര്‍ഷകരെ നേരത്തെ തന്നെ മാര്‍ച്ച് ആരംഭിച്ചിരുന്നു. ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കൂടുതല്‍ ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പോലിസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഈ പ്രതിഷേധം ഇന്ന് 61-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടര്‍ റാലിക്കായി ഡല്‍ഹിയിലേക്ക് അതിര്‍ത്തിയിലേക്ക് എത്തുന്നത്.








Next Story

RELATED STORIES

Share it