- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ അറസ്റ്റില്‍
കാസര്‍കോട്: ജ്വല്ലറിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അറസ്റ്റില്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളിലാണ് ഖമറുദ്ദീന്‍ പ്രതിസ്ഥാനത്തുള്ളത്. കൂട്ടുപ്രതിയും മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുകയാണ്. എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ജില്ലാ പോലിസ് പരിശീലന കേന്ദ്രത്തിലെത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎല്‍എയ്‌ക്കെതിരേ തെളിവ് ലഭിച്ചതിനാലാണ് അറസ്റ്റെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി പി വിവേക് കുമാര്‍ അറിയിച്ചു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഖമറുദ്ദീനെതിരേ ലീഗ് അനുഭാവികളും പ്രവര്‍ത്തകും പ്രവാസി സംഘടാ പ്രവര്‍ത്തകരുമാണ് കൂടുതലായും പരാതി നല്‍കിയത്. ഇതോടെ, മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെടുകയും നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ നിയോഗിക്കുകയും ചെയ്തു. മാത്രമല്ല, ആസ്തി വിവരങ്ങള്‍ കണക്കാക്കി റിപോര്‍ട്ട് നല്‍കണമെന്നും ആറു മാസത്തിനകം നിക്ഷേപകരുടെ ബാധ്യത കൊടുത്തുതീര്‍ക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, തുകയെല്ലാം ചെലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം മധ്യസ്ഥന്‍ മാഹിന്‍ കല്ലട്രയെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിചോദ്യം ചെയ്തിരുന്നു. പ്രധാനമായും ജ്വല്ലറിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളാണ് തേടിയത്. ഇതിനുമുമ്പ് ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതാണ് അന്വേഷണസംഘം അറസ്റ്റ് നടപടികളിലേക്കു നീങ്ങാന്‍ കാരണം. ഏതായാലും മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിലൂടെ എംഎല്‍എ സ്ഥാനത്തെത്തിയ എം സി ഖമറുദ്ദീനെ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയിട്ടുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ വിവാദത്തിനും ഖമറുദ്ദീന്റെ അറസ്റ്റ് വഴിയൊരുക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
Fashion gold scam: League MLA MC Khamaruddin arrested
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT