Sub Lead

കാസര്‍കോട് നിക്ഷേപതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരേ നിരവധി കേസുകള്‍

2013ലാണ് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ജൂവലറി ചെറുവത്തൂരില്‍ തുടങ്ങിയത്.

കാസര്‍കോട് നിക്ഷേപതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരേ നിരവധി കേസുകള്‍
X

തിരുവനന്തപുരം: കാസര്‍കോട് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ 13 കേസുകളാണ് പോലിസ് രജീസ്റ്റര്‍ ചെയ്തിട്ടുളളത്.

2013ലാണ് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ജൂവലറി ചെറുവത്തൂരില്‍ തുടങ്ങിയത്. 2014ല്‍ കാസര്‍കോട്ടും 2015ല്‍ പയ്യന്നൂരിലും ശാഖകള്‍ തുടങ്ങി. സ്ഥാപനം നഷ്ടത്തിലാണെന്നാണ് എംഎല്‍എ നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് നവീകരിക്കാനെന്ന പേരില്‍ കഴിഞ്ഞ ജനുവരിയില്‍ ചെറുവത്തൂരിലെയും കാസര്‍കോട്ടെയും സ്ഥാപനങ്ങള്‍ അടച്ചു. ലാഭവിഹിതവും നിക്ഷേപവും കിട്ടാന്‍ സാധ്യതയില്ലെന്ന് കണ്ടപ്പോഴാണ് നിക്ഷേപകര്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്.

Next Story

RELATED STORIES

Share it