Sub Lead

ഷഹീന്‍ ബാഗ് പൊളിക്കല്‍ യജ്ഞം തടസ്സപ്പെടുത്തിയെന്നാരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരേ എഫ്‌ഐആര്‍

ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഡല്‍ഹി യൂനിറ്റ് മേധാവി ആദേശ് ഗുപ്ത സൗത്ത് ഡല്‍ഹി മേയര്‍ക്ക് കത്തെഴുതി മണിക്കൂറുകള്‍ക്ക് ശേഷമാണ് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കിയത്.

ഷഹീന്‍ ബാഗ് പൊളിക്കല്‍ യജ്ഞം  തടസ്സപ്പെടുത്തിയെന്നാരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരേ എഫ്‌ഐആര്‍
X

ന്യൂഡല്‍ഹി: ശഹീന്‍ ബാഗിലെ ഇടിച്ചുനിരത്തല്‍ യജ്ഞം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരേ ഡല്‍ഹി പോലിസ് തിങ്കളാഴ്ച പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഡല്‍ഹി യൂനിറ്റ് മേധാവി ആദേശ് ഗുപ്ത സൗത്ത് ഡല്‍ഹി മേയര്‍ക്ക് കത്തെഴുതി മണിക്കൂറുകള്‍ക്ക് ശേഷമാണ് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കിയത്.

ഓഖലയെ പ്രതിനിധീകരിക്കുന്ന 'അമാനത്തുള്ള ഖാന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ അനുയായികളും സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നുവെന്നും എസ്ഡിഎംസി സോണിലെ ഫീല്‍ഡ് ജീവനക്കാരെ കൈയേറ്റം ഒഴിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും' പരാതിയില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, പൊതുപ്രവര്‍ത്തകന്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഇടപെട്ടതിന് അമാനത്തുള്ള ഖാനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും എതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'വെന്നാണ് പരാതിയിലെ ആവശ്യം.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 186 (പൊതുചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍), 353 (പൊതുപ്രവര്‍ത്തകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 34 (ആക്രമണമോ ക്രിമിനല്‍ ബലപ്രയോഗമോ) എന്നിവ പ്രകാരം ഖാനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇഷ പാണ്ഡെ പറഞ്ഞു.

ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്ത ഇടിച്ചുനിരത്തല്‍ യജ്ഞത്തിന് മുന്നോടിയായി തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ ഷഹീന്‍ ബാഗ് പ്രദേശത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it