Sub Lead

യുഎസില്‍നിന്നുള്ള ആദ്യഘട്ട സഹായമെത്തി; ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ വഹിച്ച വിമാനം ന്യൂഡല്‍ഹിയില്‍

നാനൂറോളം ഓക്‌സിജന്‍ സിലിണ്ടര്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തില്‍ എത്തിച്ചത്.

യുഎസില്‍നിന്നുള്ള ആദ്യഘട്ട സഹായമെത്തി; ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ വഹിച്ച വിമാനം ന്യൂഡല്‍ഹിയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം വീശിയടിച്ച ഇന്ത്യയിലേക്ക് യുഎസില്‍നിന്നുള്ള ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായവും വഹിച്ചുള്ള വിമാനം ന്യൂഡല്‍ഹിയില്‍ എത്തി. നാനൂറോളം ഓക്‌സിജന്‍ സിലിണ്ടര്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തില്‍ എത്തിച്ചത്.

അടിയന്തര സഹായവുമായി യുഎസ് സൈനിക വിമാനം ഇന്ന് രാവിലെയാണ് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യുഎസ് എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യുഎസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരേ ഒരുമിച്ച് പോരാടുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും തിങ്കളാഴ്ച ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു.


Next Story

RELATED STORIES

Share it