- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി യുവാവിന്റെ കൊല: അഞ്ച് പേര്‍ അറസ്റ്റില്‍
എടത്തനാട്ടുക്കര, ആക്കപ്പറമ്പ് സ്വദേശികളായ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ വീട്ടില്‍ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു (34), എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടില്‍ അനസ് ബാബു എന്ന മണി (40), പൂന്താനം സ്വദേശി കോണികുഴിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്‍ വയസ് (40), പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ എന്ന ഉണ്ണി (38) എന്നിവരെയാണ് മേലാറ്റൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ: പ്രവാസി യുവാവിനെ വിമാനത്താവളത്തില്‍നിന്നും തട്ടി കൊണ്ട് പോയി ഫ്‌ലാറ്റിലും വീട്ടിലുമായി തടങ്കലില്‍ പാര്‍പ്പിച്ചു മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചും കീറി മുറിച്ചും പൈശാചികമായി കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.
എടത്തനാട്ടുക്കര, ആക്കപ്പറമ്പ് സ്വദേശികളായ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ വീട്ടില്‍ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു (34), എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടില്‍ അനസ് ബാബു എന്ന മണി (40), പൂന്താനം സ്വദേശി കോണികുഴിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്‍ വയസ് (40), പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ എന്ന ഉണ്ണി (38) എന്നിവരെയാണ് മേലാറ്റൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ാം തിയ്യതി രാവിലെ ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ട് വന്ന കരിയര്‍ ആയ പാലക്കാട് അഗളി സ്വദേശിയായ അബ്ദുല്‍ ജലീല്‍ എന്ന പ്രവാസി യുവാവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ കയറ്റി പ്രതികള്‍ ഉച്ചയോടെ പെരിന്തല്‍മണ്ണയില്‍ എത്തിച്ചു രാത്രി ഒന്‍പതു മണി വരെ രണ്ടു കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റി കറങ്ങി രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടില്‍ എത്തിച്ചു പിന്നീട് സംഘത്തിലേക്ക് രണ്ടു കാറുകളിലായി എത്തിയ കുഴല്‍ പണ വിതരണ സംഘത്തില്‍ ഉള്‍പ്പെട്ടവരും ചേര്‍ന്ന് ആക്കപ്പറമ്പിലെ ഗ്രൗണ്ടില്‍ വെച്ച് രാത്രി പത്തു മണിമുതല്‍ പുലര്‍ച്ചെ 5 മണി വരെ മരകായുധങ്ങളായ ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും യുവാവിന്റെ കൈകള്‍ പുറകോട്ട് കെട്ടി അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു യുവാവിന്റെ കാലുകള്‍ പൊട്ടി രക്തം ഒലിക്കാന്‍ തുടങ്ങിയതോടെ ഗ്രൗണ്ടില്‍ നിന്നും എടുത്തു കാറില്‍ കയറ്റി പുലര്‍ച്ചെ 5 മണിയോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബു എന്ന മണിയുടെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ ഫ്‌ലാറ്റിലേക്ക് മാറ്റി.
അവിടെവച്ച് സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്പ് പൈപ്പുകള്‍ ജാക്കി, ലിവര്‍ എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേല്‍പ്പിച്ച ശേഷം പരിക്കുകള്‍ ഗുരുതരമായി യുവാവിനെ ശരീരത്തില്‍നിന്നും രക്തം വരികയും അത് തറയിലും ബെഡിലും ആയതോടെ അനസ് ബാബു യുവാവിനെ അവിടെ നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും സംഘം യുവാവിനെ ആശുപത്രിയില്‍ ആക്കുന്നതിനോ വീട്ടില്‍ എത്തിക്കുന്നതിനോ ശ്രമിക്കാതെ സംഘത്തില്‍ ഉള്‍പ്പെട്ട മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ് നടത്തുന്ന മണികണ്ഠന്‍ എന്നയാളുടെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ചു ശരീരത്തില്‍ പുരട്ടി ഫ്‌ലാറ്റ് വൃത്തിയാക്കി പരിക്കേറ്റ യുവാവിനെ ഫ്‌ലാറ്റില്‍ നിന്നും മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്റെ പൂപ്പലത്തുള്ള വീട്ടിലേക്കു മാറ്റി. അവിടെ വെച്ചും സംഘം ക്രൂരമായി പരിക്കേല്‍പ്പിച്ചു അവശനിലയിലായ യുവാവ് പതിനെട്ടാം തീയതി രാത്രിയോടെ ബോധരഹിതനാവുകയും ചെയ്തു
തുടര്‍ന്ന് സംഘത്തില്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്‌സിങ് അസിസ്റ്റന്റുമാരെ കാറില്‍ യുവാവിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നല്‍കിയെങ്കിലും യുവാവിന്റെ ബോധം തിരിച്ചു കിട്ടാതായതോടെ പത്തൊമ്പതാം തീയതി രാവിലെ ഏഴോടെ സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതിയായ യഹിയ എന്നയാള്‍ അയാളുടെ സ്വിഫ്റ്റ് കാറില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രിക്കാരോട് പ്രതി ആക്കപ്പറമ്പ് റോഡ് സൈഡില്‍ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണെന്നും പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. തുടര്‍ന്നു യുവാവ് രാത്രി 12 മണിയോടെ മരണപ്പെടുകയുമാണുണ്ടായത്
അറസ്റ്റ് ചെയ്ത് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുത്ത തെളിവെടുപ്പ് നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി സുജിത് ദാസ് ഐപിഎസ് അറിയിച്ചു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയാതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് എസ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, കെ എം ബിജു, ഇന്‍സെപ്ക്ടര്‍മാരായ ഷാരോണ്‍ സി എസ്, സുനില്‍ പുളിക്കല്‍, മനോജ്, എസ്‌ഐമാരായ സിജോ തങ്കച്ചന്‍, പി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടന്നു വരുന്നത്.
RELATED STORIES
ഐപിഎല്‍; മിന്നല്‍ ബാറ്റിങുമായി അശുതോഷ് ശര്‍മ്മ; എല്എസ്ജിയ്ക്കെതിരേ...
24 March 2025 6:00 PM GMTവര്‍ഷങ്ങളായി ലഹരി ഉപയോഗവും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയും;...
24 March 2025 5:48 PM GMTഎഡിജിപി എം ആര് അജിത് കുമാര്‍ ക്ലീന്‍; സര്‍ക്കാരിന് റിപോര്‍ട്ട് നല്കി ...
24 March 2025 5:31 PM GMTകോഴിക്കോട്ട് മകന് അച്ഛനെ കുത്തിക്കൊന്നു
24 March 2025 4:41 PM GMTഹൃദയാഘാതം; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ആശുപത്രിയില്‍...
24 March 2025 3:56 PM GMTഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു
24 March 2025 3:52 PM GMT