Sub Lead

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
X

കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാട് കാളികാവിനു സമീപം തടി കയറ്റിവരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി(70), ഭാര്യ വല്‍സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ മാതാവ് ഉഷ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍

ലോറിക്കടിയിലേയ്ക്കു കയറിയ കാറിനുള്ളില്‍ അഞ്ചു പേരും കുടുങ്ങിപ്പോയി. ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്‌നിശ്‌ന സേനാംഗങ്ങളെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഞ്ചുപേരും മരണപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു.




Next Story

RELATED STORIES

Share it