Sub Lead

പോപുലർ ഫ്രണ്ട് നിരോധനം; കേരളത്തിലെ ആർഎസ്എസ് നേതാക്കൾക്ക് 'വൈ' കാറ്റഗറി സുരക്ഷ

പോപുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്താലയത്തിന്റെ നടപടിയെന്നാണ് അറിയുന്നത്.

പോപുലർ ഫ്രണ്ട് നിരോധനം; കേരളത്തിലെ ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
X

ന്യൂഡൽഹി: കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് 'വൈ' കാറ്റഗറി സുരക്ഷ. എൻഐഎ മുന്നറിയിപ്പ് കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തുന്നത്. 11 കേന്ദ്ര സേനാംഗങ്ങൾ ഇവർക്ക് സുരക്ഷ ഒരുക്കും.

പോപുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്താലയത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. നേതാക്കന്മാരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. പിഎഫ്ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടിൽനിന്ന് റെയ്ഡിൽ പിടിച്ചെടുത്ത രേഖയിൽ കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കളെ നോട്ടമിടുന്നതായി വിവരമുണ്ടെന്നാണ് എൻഐഎ കേന്ദ്രത്തെ അറിയിച്ചിരുന്നത്.

ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്രസേന നേരത്തെ കൊച്ചിയിലെത്തിയിരുന്നു. അമ്പതംഗ സിആർപിഎഫ് സംഘമാണ് ആലുവയിലെത്തിയത്. നേതാക്കൾ കേശവസമൃതി എന്ന പേരിലുള്ള ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിലാണുള്ളത്. കാര്യാലയത്തിനും സുരക്ഷയൊരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it