Sub Lead

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു
X

തൃശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി(79) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം സുപരിചിത മുഖമായിരുന്നു ചാത്തുണ്ണിയുടേത്. ഐ എം വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ കളിമികവിനു പിന്നില്‍ ചാത്തുണ്ണിയുടെ ചിട്ടയായ പരിശീലനമായിരുന്നു. ഇഎംഇ സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളില്‍ കളിച്ചിരുന്നു. കളിക്കാരന്‍ എന്നതിനേക്കാളുപരി പരിശീലകനായാണ് ചാത്തുണ്ണി അറിയപ്പെട്ടിരുന്നത്. 1990ല്‍ എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്‌സ്, ജോസ്‌കോ എഫ്‌സി. വിവ ചെന്നൈ തുടങ്ങി രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രഫഷനല്‍ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 'ഫുട്‌ബോള്‍ മൈ സോള്‍' എന്നാണ് ആത്മകഥയുടെ പേര്.

Next Story

RELATED STORIES

Share it