Sub Lead

വനിതാ ഐപിഎസ് ഓഫിസറുടെ ലൈംഗികാതിക്രമ പരാതി; തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം തടവും പിഴയും

വനിതാ ഐപിഎസ് ഓഫിസറുടെ ലൈംഗികാതിക്രമ പരാതി; തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം തടവും പിഴയും
X

ചെന്നൈ: വനിതാ ഐപിഎസ് ഓഫിസര്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും. തമിഴ്‌നാട് പോലിസ് സ്‌പെഷ്യല്‍ ഡിജിപി ആയിരുന്ന രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വനിതാ ഓഫീസറുടെ പരാതിക്ക് പിന്നാലെ രാജേഷിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2021 ഫെബ്രുവരിയിലാണ് പരാതി നല്‍കിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസ്വാമിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പട്രോള്‍ ഡ്യൂട്ടിക്ക് ഒരുമിച്ച് സഞ്ചരിക്കവേ രാജേഷ് ദാസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിന് പിന്നാലെ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ രാജേഷ് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവം ചര്‍ച്ചാവിഷയമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം കെ സ്റ്റാലിന്‍, ഡിഎംകെ അധികാരത്തിലെത്തിയാല്‍ രാജേഷ് ദാസിന് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it