- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്നാക്ക സംവരണം; മന്ത്രിസഭാ തീരുമാനം ഭരണഘടനാവിരുദ്ധം: രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍
ഒരു ഭാഗത്ത് ഭരണഘടനാ താല്‍പര്യങ്ങളുടെ വക്താക്കളായി അവകാശപ്പെടുന്ന ഇടതുപക്ഷം സംവരണത്തിന്റെ ഭരണഘടനാ താല്‍പര്യങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍. മുന്നാക്കക്കാരിലെ പിന്നാക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള ശ്രീധരന്‍ നായര്‍ കമ്മീഷന്‍ പഠന റിപോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവും സാമൂഹ്യനീതിയുടെ താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതുമാണ്. ഒരു ഭാഗത്ത് ഭരണഘടനാ താല്‍പര്യങ്ങളുടെ വക്താക്കളായി അവകാശപ്പെടുന്ന ഇടതുപക്ഷം സംവരണത്തിന്റെ ഭരണഘടനാ താല്‍പര്യങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ശബരിമല കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണഘടനാ താല്‍പര്യങ്ങളുടെ സംരക്ഷകരായി സ്വയം അവരോധിതരായിരുന്നു. എന്നാല്‍ അതേ സമയം തന്നെയാണ് കെഎഎസ് നിയമനങ്ങളില്‍ സംവരണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് പിന്നാക്ക സംവരണയ സമുദായങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ശക്തമായ സമരങ്ങളെ തുടര്‍ന്ന് സര്‍ക്കാറിന് നയം തിരുത്തേണ്ടി വന്നു.
രാജ്യത്ത് ആദ്യമായി സംവരണത്തിന് സാമ്പത്തികം മാനദണ്ഡമായി സ്വീകരിച്ചു നടപ്പാക്കി ഭരണഘടനാ താല്‍പര്യങ്ങളെ അട്ടിമറിച്ച സംസ്ഥാനമാണ് കേരളം. മന്ത്രിസഭ അംഗീകരിച്ച റിപോര്‍ട്ടിലെ ഭൂമിയും വരുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കിയതിലൂടെ സാമ്പത്തിക സംവരണത്തിനപ്പുറത്ത് സമ്പൂര്‍ണ മുന്നാക്ക സംവരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വ്യക്തമാണ്. ഭരണഘടനയുടെ മൂല്യങ്ങളോടും താല്‍പര്യങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ ഭരണഘടനാ അട്ടിമറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. സംവരണം എന്ന സാമൂഹിക കരാറിനെ കേവലം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായും മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമാക്കിയുള്ള ആനുകൂല്യമായും ചുരുക്കിക്കെട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും സംയുക്ത പ്രസ്താവനയില്‍ ഞങ്ങള്‍ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ആവശ്യപ്പെട്ടു.
കുട്ടി അഹമ്മദ് കുട്ടി(മുസ് ലിം ലീഗ്), മൂവാറ്റുപുഴ അഷറഫ് മൗലവി(എസ് ഡിപിഐ), കെ അംബുജാക്്ഷന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), ജെ സുധാകരന്‍ ഐഎഎസ് (ബിഎസ് പി), ഹമീദ് വാണിയമ്പലം(വെല്‍ഫെയര്‍ പാര്‍ട്ടി), സജി കൊല്ലം(ഡിഎച്ച്ആര്‍എം പാര്‍ട്ടി), ജെ ദേവിക, ഷംസീര്‍ ഇബ്‌റാഹീം(ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), ടി പി അഷ്‌റഫലി(എംഎസ്എഫ്), പി എം വിനോദ്(കെപിഎംഎസ് ), പ്രഫ. ജെന്നി റൊവീന, സി കെ അബ്ദുല്‍ അസീസ്, ഡോ. വര്‍ഷ ബഷീര്‍, കെ കെ ബാബുരാജ്, എന്‍ കെ അലി(മെക്ക), ഒ പി രവീന്ദ്രന്‍(എയ്ഡഡ് സെക്ടര്‍ സംവരണ സമര സമിതി), കെ കെ കൊച്ച്, എം ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), സര്‍വന്‍ പീതാംബരന്‍(അഖില കേരള പുലയ ഉദ്ധാരണ സഭ), അഡ്വ. ബിനോയ്(ബാക്ക്‌വാര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍), ജബീന ഇര്‍ഷാദ്(വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്), ഷഫീക് സുബൈദ ഹക്കീം, മഹേഷ് തോന്നയ്ക്കല്‍(ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), അഡ്വ. വി ആര്‍ അനൂപ്, ഡോ. കെ എസ് സുദീപ്, മൃദുല ഭവാനി, എ എസ് അജിത് കുമാര്‍, ഡോ. നാരായണന്‍, എം ശങ്കരന്‍, കെ സന്തോഷ് കുമാര്‍, വിനീത വിജയന്‍, ദിനു വെയില്‍ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.
RELATED STORIES
അസം ഖനി അപകടം; രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക്; മരിച്ചവരുടെ...
12 Jan 2025 9:12 AM GMTമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
12 Jan 2025 8:56 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
12 Jan 2025 8:16 AM GMTലോസ് ആന്‍ജെലസിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 16 ആയി
12 Jan 2025 8:00 AM GMTഅഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്മാരെ വിട്ടുകിട്ടണമെന്ന് യുഎസ്;...
12 Jan 2025 7:42 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMT