- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു, നിര്‍ണായകമായത് ചെന്നൈ സ്വദേശിയുടെ കണ്ടെത്തല്‍
ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വരുന്നത്.
വാഷിങ്ടണ്‍: ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വരുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്ന് നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.
ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ യാത്രയുടെ വേഗത കുറച്ചു കൊണ്ടുവരാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ നിശ്ചയിച്ച സ്ഥലത്ത് 500 മീറ്റര്‍ അകലെയായി വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. പിന്നാലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം തിരിച്ചു പിടിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങളുമായി നാസ തുടക്കം മുതലെ സഹകരിച്ചിരുന്നു. നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രദേശത്തെ ചിത്രങ്ങള്‍ എടുത്തിരുന്നുവെങ്കിലും അതില്‍ വിക്രംലാന്‍ഡറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ വ്യക്കതമാക്കി. സെപ്റ്റംബര്‍ ഏഴിന് തകര്‍ന്ന് വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ ലഭിക്കുന്നത്.
The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuh pic.twitter.com/jaW5a63sAf
— NASA (@NASA) December 2, 2019
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT