News

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അങ്കിത് ഗുജ്ജാറിനെ തിഹാര്‍ ജയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിഹാറിലെ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പ്രഥമിക നിഗമനം.

2014 ല്‍ ദാദ്രിയിലെ വീട്ടിന് വെളിയില്‍ വച്ചാണ് ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ ഇയാള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. സഹതടവുകാരായ നാലുപേര്‍ ചേര്‍ന്ന് ഗുജ്ജാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പോലിസിന്റെ പ്രഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതേ സമയം സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഡല്‍ഹി ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. അതേ സമയം ജയില്‍ അധികൃതര്‍ അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് നടന്നത് എന്ന് ആരോപിച്ച് ഗുജ്ജറിന്റെ പിതാവ് വിക്രം സിംഗ് രംഗത്ത് എത്തി. ജയില്‍ അധികൃതര്‍ക്ക് സ്വയം സുരക്ഷയ്ക്ക് വേണ്ടി 'സംരക്ഷണ പണം' നല്‍കാത്തതിനാലാണ് കൊലപാതകം എന്ന് അദ്ദേഹം ആരോപിച്ചു. 10,000 രൂപ ജയില്‍ അധികൃതര്‍ ഗുജ്ജാറില്‍ നിന്നും ആവശ്യപ്പെട്ടെന്നാണ് ആരോപണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നാണ് സന്ദീപ് ഗോയല്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it