Sub Lead

ഇസ്രായേലി തടവുകാരെ കൈമാറി ഹമാസും പിഐജെയും (video)

ഇസ്രായേലി തടവുകാരെ കൈമാറി ഹമാസും പിഐജെയും (video)
X

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത എട്ടു പേരെ വിട്ടയച്ച് ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും. ഒരു സൈനിക അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ച് തായ്‌ലാന്‍ഡുകാരെയുമാണ് വിട്ടയച്ചിരിക്കുന്നത്. ഹമാസ് രാഷ്ട്രീയകാര്യസമിതി മേധാവിയായിരുന്ന രക്തസാക്ഷി യഹ്‌യാ സിന്‍വാറിന്റെ വീടിനുമുന്നില്‍ വെച്ചാണ് ഇസ്രായേലി സൈനിക അഗം ബെര്‍ജറിനെ ഹമാസ് റെഡ് ക്രോസിന് കൈമാറിയത്.

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ കമ്പനിയിലെ ജീവനക്കാരിയായ അര്‍ബെല്‍ യെഹൂദിനെയും വയോധികനായ ഗാദി മോസസിനെയും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും കൈമാറി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് തടവുകാരെ കൈമാറുന്നത് കാണാന്‍ എത്തിയിരുന്നത്.

Next Story

RELATED STORIES

Share it