- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് ഭീകരം: ആർ വി ജി മേനോൻ
കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് വേണമെന്നും ആര്‍ വി ജി മേനോന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും ശക്തമായ വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ന് ക റെയില്‍ സംവാദം നടന്നത്. വളവുകള്‍ നിവര്‍ത്തിയുള്ള സമാന്തര റെയില്‍വേ ലൈന്‍ എന്ന ബദല്‍ പ്രമുഖ സാങ്കേതിക വിദഗ്ധനും അധ്യാപകനുമായ ആര്‍ വി ജി മേനോന്‍ സംവാദത്തില്‍ അവതരിപ്പിച്ചു. എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് വേണമെന്നും ആര്‍ വി ജി മേനോന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചപോലും വൈകിപ്പോയ ഒന്നാണ്. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ചര്‍ച്ച നടത്താം എന്ന് പറയുകയും ചെയ്യുന്നതില്‍ മര്യാദ കേടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവാദത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന ഏക അംഗം ആര്‍വിജി മേനോന്‍ മാത്രമായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വെള്ളക്കെട്ടുണ്ടാകുന്നത് പരിശോധിക്കണമെന്നും ബ്രോഡ് ഗേജ് പരീക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം സംവാദത്തില്‍ ചോദിച്ചു.
ഇതിനൊപ്പമായിരുന്നു വേഗമേറിയ യാത്രക്ക് സഹായിക്കുന്ന ചില റെയില്‍വേ പരിഷ്‌കാരങ്ങള്‍ ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും നിലവില്‍ സില്‍വര്‍ ലൈനിലേക്ക് കയറാന്‍ കഴിയില്ല. ഇതിന് പുറത്താണ് ട്രെയിന്‍ കയറാനുള്ള അധിക യാത്ര. എറണാകുളത്തെ സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ കാക്കനാടാണ്. കൊല്ലത്തേത് മുഖത്തലയിലും. ഇവിടേക്ക് എത്തിച്ചേരാന്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കേണ്ട നിലയുണ്ടാലും. വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയില്‍ സ്റ്റേഷന്‍ വരുന്നത്. ഇതുള്‍പ്പെടെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഒരു ജനശതാബ്ദി കൊണ്ട് നമ്മുടെ ആവശ്യങ്ങള്‍ നടക്കില്ലെന്നായിരുന്നു സാങ്കേതിക സര്‍വ്വകലാശാലാ വി സി ആയിരുന്ന കുഞ്ചെറിയ ഐസകിന്റെ അഭിപ്രായം. മറ്റ് യാത്രാ സംവിധാനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയില്‍വേ ട്രാക്കില്‍ 626 വളവുകളുണ്ട്. അവിടെ 200 കി മീ സ്പീഡില്‍ ഓടിക്കാനാകില്ല. എന്നാല്‍ 150 കിമി വേഗതയില്‍ ഓടിക്കാനാവും. വളവ് നിവര്‍ത്തിയുള്ള പാത ഇട്ടാല്‍ കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടാവും. അത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്യാവുന്നതാണ്. ഇതിന് പുറമെ എറണാകുളം – തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ മൂന്നാമത്തെ പാത, തെക്കോട്ടും വടക്കോട്ടും പാതകള്‍ തയ്യാറാക്കാം. രണ്ടിന്റെയും ചെലവ് താരതമ്യം ചെയ്യണം.
സാങ്കേതികമായി കൂടുതല്‍ മുന്നേറുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ സ്പീഡുകളുള്ള വണ്ടികള്‍ ഓടിക്കാനാവും. മുംബൈയിലേതിന് സമാനമായി മിനിറ്റുകള്‍ ഇടവിട്ട് ട്രെയിനുകള്‍ ഓടിക്കാനാകും. വളവ് നിവര്‍ത്തി മൂന്നാമത്തെ ലൈന്‍ ഇടുന്നതാകും ചെലവ് കുറയ്ക്കാനും പാരിസ്ഥിതികാഘാതം കുറയ്ക്കാനും സഹായകമാവും. റെയില്‍വേ ലൈനിന് അടുത്തുള്ള സ്ഥലങ്ങള്‍ക്ക് ചെലവ് കുറവാണെന്നും അദ്ദേഹം സംവാദത്തില്‍ ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ പദ്ധതിയെ അനൂകൂലിക്കുന്ന പാനലിലുള്ള എസ് എന്‍ രഘുചന്ദ്രന്‍ നായരും സില്‍വര്‍ ലൈന്‍ കല്ലിടലിനെ എതിര്‍ത്തു. സര്‍വേയ്ക്കായി വീട്ടില്‍ കയറി അടുക്കളയില്‍ കല്ലിടേണ്ട കാര്യമില്ല. ആള്‍ക്കാരെ വിശ്വാസത്തിലെടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണം സര്‍വേ നടത്താനെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT