Sub Lead

വിദേശത്ത് നിന്ന് മടങ്ങുന്നവര്‍ 'എയര്‍ സുവിധ'യില്‍ രജിസ്റ്റര്‍ ചെയ്യണം; ക്വാറന്റൈന്‍ സത്യവാങ്മൂലം ഇനി ഡിജിറ്റലായി മാത്രം

യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതില്‍ അപ് ലോഡ് ചെയ്യണം.ക്വാറന്റൈന്‍ സത്യവാങ്മൂലം ഫോറം ഡിജിറ്റലായി പൂരിപ്പിക്കണം. 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലമുണ്ടെങ്കില്‍ അത് അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

വിദേശത്ത് നിന്ന് മടങ്ങുന്നവര്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണം; ക്വാറന്റൈന്‍ സത്യവാങ്മൂലം ഇനി ഡിജിറ്റലായി മാത്രം
X

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുന്‍ യാത്രക്കാരും എയര്‍ സുവിധ സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതില്‍ അപ് ലോഡ് ചെയ്യണം.ക്വാറന്റൈന്‍ സത്യവാങ്മൂലം ഫോറം ഡിജിറ്റലായി പൂരിപ്പിക്കണം. 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലമുണ്ടെങ്കില്‍ അത് അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. നാളെ മുതല്‍ ക്വാറന്റൈന്‍ സത്യവാങ്മൂലത്തിന്റെ ഹാര്‍ഡ് കോപ്പികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ല.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. നാട്ടിലെത്തിലെയാല്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന നമ്പറും, ഫോറത്തിന്റെ പ്രിന്റ് ഔട്ടും കൈമാറണം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

പിന്നീട് ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശമനുസരിച്ച് യാത്രക്കാര്‍ക്ക് വീട്ടിലേക്കോ, ഹോം ക്വാറന്റൈനിലേക്കോ പോകാം. വിമാനത്താവളങ്ങളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.www.newdelhiairport.in എന്ന വെബ്‌സൈറ്റില്‍ എയര്‍ സുവിധ രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it