Sub Lead

ജിഎസ് ടി വരുമാനം കുത്തനെ കുറഞ്ഞു; 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞത് സപ്തംബറില്‍

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതിനിടെയുണ്ടായ ഇടിവ് കൂടുതല്‍ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിഎസ് ടി വരുമാനം കുത്തനെ കുറഞ്ഞു; 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞത് സപ്തംബറില്‍
X

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെ ഇന്ത്യയിലെ ജിഎസ്ടി(ചരക്കു സേവന നികുതി) വരുമാനത്തില്‍ വന്‍ ഇടിവെന്ന് രേഖകള്‍. 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വരുമാനം ഇക്കഴിഞ്ഞ സപ്തംബര്‍ മാസത്തിലാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈമാസം ജിഎസ്ടി വരുമാനം 2.67 ശതമാനമായി കുറഞ്ഞ് 91,916 കോടിയിലെത്തി. ഇക്കാലയളവില്‍ ആകെ ജിഎസ്ടിയില്‍ സിജിഎസ്ടി 16,630 കോടിയും എസ്ജിഎസ്ടി 22,598 കോടിയും ഐജിഎസ്ടി 45,069 കോടിയും സെസ് 7620 കോടിയുമാണ് പിരിച്ചെടുത്തതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ആഗസ്ത് മുതല്‍ സപ്തംബര്‍ 30 വരെ ആകെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തത് 75.94 ലക്ഷമാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പല വഴികളും തേടുന്നതിനിടെയാണ് ഇരുട്ടടിയായി ജിഎസ്ടി വരുമാനം കുത്തനെ കുറഞ്ഞത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതിനിടെയുണ്ടായ ഇടിവ് കൂടുതല്‍ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ജൂലൈക്കു ശേഷം ഏറ്റവും കുറഞ്ഞ വരുമാനമാണ് ഈമാസം രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വാദങ്ങള്‍ ശക്തമാക്കി, കോര്‍പറേറ്റ് നികുതികള്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ വെട്ടിക്കുറച്ചിരുന്നു.




Next Story

RELATED STORIES

Share it