Sub Lead

വ്യക്തിഗത വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി

വ്യക്തിഗത വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കിയത്.ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, ചൂഷണം ചെയ്യാന്‍ കഴിയും. വ്യക്തിഗത വിശദാംശങ്ങളിലേക്ക് ആക്‌സസ് നേടാനും ടാര്‍ഗെറ്റുചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇത് വഴി സാധിക്കും.ഇതുമൂലം ഫോണ്‍,ബാങ്കിങ്ങ് വിവരങ്ങള്‍, പാസ് വേഡുകള്‍ തുടങ്ങിയവ ഒരു പക്ഷെ നഷ്ടമായേക്കാമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ഇതിനകം ഗൂഗിള്‍ ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കേന്ദ്ര ഐടി വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.പുതിയ അപ്‌ഡേറ്റിന് 22 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായി വരുന്ന അപ്‌ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേര്‍ഷനിലേക്ക് മാറാവുന്നതാണ്.

Next Story

RELATED STORIES

Share it