Sub Lead

'ഹലാല്‍ ശര്‍ക്കര': ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു

സന്നിധാനത്ത് പ്രസാദ നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന് സംഘപരിവാര അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്

ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു
X

കോട്ടയം: ശബരിമലയില്‍ അരവണ, അപ്പം എന്നിവ നിര്‍മ്മിക്കുന്നതിന് 'ഹലാല്‍ ശര്‍ക്കര' ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു. കുപ്രചാരണത്തിനെതിരേ ദേവസ്വം കമ്മീഷണര്‍ സന്നിധാനം പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് പ്രസാദ നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന് സംഘപരിവാര അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്. മഹാരാഷ്ട്ര കേന്ദ്രമായ വര്‍ധ്മാന്‍ അഗ്രോ പ്രോസസിങ് എന്ന കമ്പനിക്കാണ് സന്നിധാനത്ത് ശര്‍ക്കര വിതരണത്തിന് കരാറുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാക്കിയ ഹലാല്‍ മുദ്രയുള്ള പാക്കറ്റുകളില്‍ ചിലതാണ് സന്നിധാനത്ത് പ്രസാദം തയ്യാറാക്കാന്‍ എത്തിച്ചത്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു പ്രചാരണം. ഫുഡ്‌സേഫ്റ്റി അതോറിറ്റിയുടെ അംഗീകാരമുള്ള ഉല്‍പന്നങ്ങളാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നും മതവിദ്വേഷം ഇളക്കിവിടുന്ന തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി കൃഷ്ണകുമാര്‍ വാര്യര്‍ പറഞ്ഞു. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചെന്ന് കാട്ടി ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിക്ക് വിശദീകരണം നല്‍കും.

Next Story

RELATED STORIES

Share it