Sub Lead

അസദിന്റെ ഭരണം അവസാനിപ്പിച്ചതില്‍ സിറിയക്കാരെ അഭിനന്ദിച്ച് ഹമാസ്

സിറിയയിലെ ജനങ്ങളുടെ ഇഷ്ടം, സ്വാതന്ത്ര്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ എന്നിവയെ മാനിക്കുന്നു

അസദിന്റെ ഭരണം അവസാനിപ്പിച്ചതില്‍ സിറിയക്കാരെ അഭിനന്ദിച്ച് ഹമാസ്
X

ഗസ സിറ്റി: ബശ്ശാറുല്‍ അസദിന്റെ ഭരണം അവസാനിപ്പിച്ച സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ്. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള അഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ച സിറിയന്‍ ജനതയെ അഭിനന്ദിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ''ഞങ്ങള്‍ സിറിയയിലെ ജനങ്ങള്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു... സിറിയയിലെ ജനങ്ങളുടെ ഇഷ്ടം, സ്വാതന്ത്ര്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ എന്നിവയെ മാനിക്കുന്നു.''-ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതില്‍ ചരിത്രപരവും സുപ്രധാനവുമായ പങ്ക് സിറിയ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഐക്യപ്പെടണമെന്നും ദേശീയ ഐക്യം വളര്‍ത്തണമെന്നും മുന്‍കാല വെല്ലുവിളികള്‍ക്കപ്പുറത്തേക്ക് നീങ്ങണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. സിറിയയുടെ ഐക്യം, ഭൂമിശാസ്ത്രപരമായ സമഗ്രത എന്നിവയോടും സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യത്തോടും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളോടും ഹമാസിന് ബഹുമാനമുണ്ട്. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാനും പുരോഗതി, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കാനും സിറിയന്‍ ജനതയ്ക്ക് കഴിവുണ്ട്. അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയില്‍ സിറിയ അതിന്റെ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഫലസ്തീനെയും സിറിയയെയും എല്ലാ വിധ ദ്രോഹങ്ങളില്‍ നിന്നും ദൈവം സംരക്ഷിക്കട്ടെ.

സിറിയന്‍ ഭൂപ്രദേശങ്ങള്‍ക്കെതിരായ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പ്രസ്താവനയില്‍ ഹമാസ് അപലപിച്ചു. സിറിയയുടെ ഭൂമിയെയും ജനങ്ങളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികള്‍ക്കെതിരേ സിറിയന്‍ ജനതക്കൊപ്പമാണ് ഹമാസെന്നും പ്രസ്താവന പറയുന്നു.

ഫലസ്തീന്‍ ജനതയ്ക്ക് സിറിയ എല്ലാകാലവും പിന്തുണ നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖാല പറഞ്ഞു.സിറിയയിലെ സമീപകാല സംഭവവികാസങ്ങള്‍ സിറിയന്‍ ജനതയുടെ തിരഞ്ഞെടുപ്പുകളെ പ്രതിഫലിപ്പിക്കുന്ന ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it