Sub Lead

ഹരിയാനയില്‍ കോണ്‍ഗ്രസ്; കശ്മീരില്‍ 'ഇന്‍ഡ്യ' മുന്നേറ്റം

ഹരിയാനയില്‍ കോണ്‍ഗ്രസ്; കശ്മീരില്‍ ഇന്‍ഡ്യ മുന്നേറ്റം
X

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്കെന്ന സൂചനകളാണ് ലഭിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്‍ഡ്യ സഖ്യമാണ് മുന്നേറുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം ശക്തമായ മുന്നേറ്റം തുടരുകയാണ്. ഹരിയാനയില്‍ ബിജെപിയുടെ ഹാട്രിക് മോഹം തച്ചുടച്ചാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.

ഹരിയാനയില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫലം നല്‍കുന്ന സൂചന. ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് 45-55 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. ഭരണകക്ഷിയായ ബിജെപി 26 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിച്ചിരുന്നു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

ഹരിയാനയില്‍ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റുകളും ജനനായക് ജനതാ പാര്‍ട്ടി(ജെജെപി) 10 സീറ്റുകളും നേടിയിരുന്നു. ജെജെപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായി. സെയ്‌നി മുഖ്യമന്ത്രിയായതോടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം അവസാനിച്ചു. 2019ല്‍ ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചെണ്ണം മാത്രമാണ് ബിജെപി നേടിയത്.

2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വന്‍ പരാജയത്തിന് ശേഷം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തവണ വിജയം അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം നേടിയ 99 സീറ്റുകളാണ് ഹരിയാനയിലും ജമ്മു കശ്മീരിലും മികച്ച മുന്നേറ്റത്തിലേക്ക് വഴിതെളിയിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഹരിയാന(മുന്നില്‍)

കോണ്‍ഗ്രസ് 52

ബിജെപി 28

മറ്റുള്ളവര്‍ 03

ജമ്മു കശ്മീര്‍(മുന്നില്‍)

കോണ്‍-എന്‍സി-54

ബിജെപി 23

മറ്റുള്ളവര്‍ 09

പിഡിപി 04

Next Story

RELATED STORIES

Share it