Sub Lead

മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുടുങ്ങി; പാലായില്‍ വീട്ടുടമയ്ക്ക് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുടുങ്ങി; പാലായില്‍ വീട്ടുടമയ്ക്ക് ദാരുണാന്ത്യം
X

കോട്ടയം: പാലായില്‍ മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്. അതിനിടെ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തലകുടുങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണുനീക്കാനായി ഇന്ന് രാവിലെയാണ് ജെസിബി പോള്‍ ജോസഫിന്റെ വീട്ടില്‍ എത്തിച്ചത്.


Next Story

RELATED STORIES

Share it