- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമാകും; വ്യാഴാഴ്ച വരെ മഴക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തിയതിയാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം മലാക്ക കടലിടുകിനും അതിനോട് ചേര്‍ന്നു കിടക്കുന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിലുമായി ചക്രവാതചുഴി നിലനില്‍ക്കുകയാണ്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മര്‍ദ്ദസ്വാധീന ഫലമായി തെക്കന്‍ തമിഴ് നാട് തീരദേശ മേഖലയില്‍ മാര്‍ച്ച് 2,3 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്ക് സാധ്യയുണ്ടെങ്കിലും കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
RELATED STORIES
ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTആലപ്പുഴ കളര്‍കോട് വാഹനാപകടം: വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് ...
5 Dec 2024 9:18 AM GMTകളര്‍കോട് വാഹനാപകടം; വാഹന ഉടമയ്ക്കെതിരേ കേസ്
5 Dec 2024 6:04 AM GMTകളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില...
4 Dec 2024 9:25 AM GMTആലപ്പുഴ വാഹനാപകടം: പൊതുദര്‍ശനത്തിന് വന്‍ജനാവലി; കണ്ണീരണിഞ്ഞ് വണ്ടാനം
3 Dec 2024 7:51 AM GMTആലപ്പുഴയില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; ആറ്റില്‍ മുങ്ങി...
30 Nov 2024 7:03 AM GMT