Sub Lead

നസ്‌റുല്ലയുടെ 'പിന്‍ഗാമി' ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; ബന്ധം നഷ്ടപ്പെട്ടെന്ന് ഹിസ്ബുല്ലയുടെ സ്ഥിരീകരണം

നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; ബന്ധം നഷ്ടപ്പെട്ടെന്ന് ഹിസ്ബുല്ലയുടെ സ്ഥിരീകരണം
X

ബെയ്‌റൂത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയുദ്ദീനെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സഫിയുദ്ദീനും കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നസ്റല്ലയുടെ അടുത്ത ബന്ധുവായിരുന്നു ഹാഷിം സഫിയുദ്ദീന്‍.

ലെബനനില്‍ ഇതുവരെ 250 ഹിസ്ബുല്ലാ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അറിയിച്ചു. 37 ആരോഗ്യകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. സഫിയുദ്ദീന്‍ ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു. യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലെബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അമേരിക്ക അയച്ചു. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it