- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് നിരോധനം: പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ആണ്‍കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു (വീഡിയോ)
മംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പുറത്താക്കുന്ന സാഹചര്യത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി വിവിധ കോളജുകളിലെ ആണ്‍കുട്ടികളും രംഗത്ത്. ഹിജാബ് വിവാദം കത്തി നില്‍ക്കേ വിവിധ കോളജുകളില്‍ ആണ്‍കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു. വിവിധ കോളജുകളിലാണ് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ന് ക്ലാസ് ബഹിഷ്‌കരിച്ചത്.
Muslim male students of Field Marshall KM Cariappa college in Kodagu now boycott classes & say they won't enter campus until the girls wearing #Hijab are allowed inside. Cops trying to disperse them from the gate entrance. pic.twitter.com/q5gBUnRQhX
— Deepak Bopanna (@dpkBopanna) February 18, 2022
കുടകിലെ ഫീല്‍ഡ് മാര്‍ഷല്‍ കെഎം കരിയപ്പ കോളജിലെ ആണ്‍കുട്ടികളാണ് ക്ലാസ് ബഹിഷ്‌കരിച്ചത്. കോളജ് ഗേറ്റിനരികെ തടിച്ചുകൂടി വിദ്യാര്‍ഥികളെ പോലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് കാരണമായി. മിലാഗ്രസ് കോളജിലെ നൂറുകണക്കിന് ആണ്‍കുട്ടികളും ഇന്ന് ക്ലാസ് ബഹിഷ്‌കരിച്ചു.
Muslim boys boycott class in support of the girls who were not allowed to attend classs with #Hijab at Milagres college in Udupi. Few other with Hijab girls object to the walkout and say college is helpless but atleast allowing inside campus. #HijabRow pic.twitter.com/9yTX2XjL9N
— Deepak Bopanna (@dpkBopanna) February 18, 2022
കോളജ് അധികൃതരും പോലിസും ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ കോളജിന് മുന്നില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ആണ്‍കുട്ടികളുടെ ക്ലാസ് ബഹിഷ്‌കരിക്കണം. അധ്യായന വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഹിജാബിന്റെ പേരില്‍ കോളജില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോഴത്തെ നടപടി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഉഡുപ്പിയിലെ ചില കോളജുകളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അന്തിമ വിധി വരുന്നത് വരെ മതപരമായ ചിഹ്നങ്ങള്‍ വിദ്യാലയങ്ങളില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് കര്‍ണാടകയില്‍ വ്യാപകമായി ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളജുകള്‍ക്ക് മുന്‍പില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ കോളജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഹിജാബ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി. കാവി ഷാള്‍ അണിഞ്ഞാണ് ഹിന്ദുത്വര്‍ രംഗത്തെത്തിയത്. ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് നേതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് കാവി ഷാള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT