- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹെർ ഹൈനസ്' തമ്പുരാട്ടിമാര്‍, മഹാരാജാവിന് പുഷ്പാര്‍ച്ചന; ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് വിവാദത്തില്‍
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. തമ്പുരാട്ടിയെ ഹെർ ഹൈനസ്' എന്ന വിശേഷിപ്പിക്കുകയും മഹാരാജാവിന് പുഷ്പാര്‍ച്ചന നടത്തുമെന്നുമുള്ള പോസ്റ്ററാണ് വിമര്‍ശനത്തിനിടയാക്കിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിന്ന പോസ്റ്ററിലാണ് ഗൗരി പാര്‍വതി തമ്പുരാട്ടിയെയും ഗൗരി ലക്ഷ്മി തമ്പുരാട്ടിയെയും ഹിസ് ഹൈനസ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രേവേശന വിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതന ധര്‍മം ഹിന്ദുക്കളെ ഉത്‌ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ സ്മാരകമാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ എച്ച്എച്ച് പൂയം തിരുനാള്‍ ഗൗരീപാര്‍വ്വതീഭായി തമ്പുരാട്ടിയും എച്ച്എച്ച് അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പുരാവസ്തു വകുപ്പ് പുറത്തിറക്കിയ പോസിറ്ററിനെതിരേ രിനരവധി പേരാണ് വിമര്‍ശനവുമായെത്തയിത്. അഭിനവ തമ്പുരാട്ടിമാരിലൂടെ നാടുവാഴിത്ത മേധാവിത്വ സംസ്‌കാരം തിരികെ കൊണ്ട് വരാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍ പറഞ്ഞു. എന്നാല്‍ തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്ര പ്രവേശന വിളംബരം. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദലിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നുത്. ഡോ. പല്‍പ്പു ഉള്‍പ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ 'തമ്പുരാട്ടി'മാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തേയും സംസ്‌കാരത്തേയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സ്ഥാപനമായി മാറ്റിയെന്നും ക്ഷേത്ര പ്രവേശനം ചോദിച്ച ദലിതരെ കൊന്നുതള്ളിയ ദളവാ കുളത്തില്‍ പള്ളി നീരാട്ട് കൂടി നടത്തണം തമ്പ്രാക്കളേ എന്നുമാണ് ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്...
14 Nov 2024 3:34 PM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില് ചര്ച്ചാ സംഗമം...
12 Nov 2024 5:28 AM GMT