Sub Lead

അടിക്ക് തിരിച്ചടി; ഇസ്രായേലില്‍ 12ഓളം മിസൈലുകള്‍ വിക്ഷേപിച്ച് ഹിസ്ബുല്ല

അടിക്ക് തിരിച്ചടി;  ഇസ്രായേലില്‍ 12ഓളം മിസൈലുകള്‍ വിക്ഷേപിച്ച് ഹിസ്ബുല്ല
X

ബെയ്റൂട്ട്: ലെബനനിലെ ഇസ്രായേല്‍ സ്ഫോടന പരമ്പരകള്‍ക്കിടയില്‍ തിരിച്ചടിച്ച് ഹിസ്ബുല്ല. വടക്കന്‍ ഇസ്രായേലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം എക്സില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഉച്ചമുതല്‍ ഇതുവരെ 400 ആക്രമണമാണ് തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയത്. ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ലെമനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അഖീലിനെ ഇസ്രയേല്‍ വധിച്ചിരുന്നു. അനുയായികളുമായി ചര്‍ച്ച നടത്തുന്ന സമയത്തായിരുന്നു ഇസ്രയേല്‍ ആക്രമണത്തില്‍ അലീഖ് കൊല്ലപ്പെടുന്നത്.





Next Story

RELATED STORIES

Share it