- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇന്ത്യ തോറ്റത് കൂടുല്‍ ദലിതുകള്‍ ഉള്ളതിനാല്‍'; ഹോക്കി താരത്തിനു നേരെ ജാതി അധിക്ഷേപം
ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ടു പേര്‍ വന്ദനയുടെ വീടിനു മുന്നില്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നും കൂടുതല്‍ ദലിത് താരങ്ങള്‍ ടീമില്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുംടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കി.

ഹരിദ്വാര്‍: ഒളിംപിക്‌സ് വനിത ഹോക്കി സെമിയില്‍ അര്‍ജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ടീമംഗമായ വന്ദന കതാരിയയുടെ കുടുംബാംഗങ്ങള്‍ക്കു നേരിടേണ്ടി വന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്ന ജാതീയ അധിക്ഷേപം. തോല്‍വിക്കു പിന്നാലെ ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ രണ്ടു പേര്‍ വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ടു പേര്‍ വന്ദനയുടെ വീടിനു മുന്നില്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നും കൂടുതല്‍ ദലിത് താരങ്ങള്‍ ടീമില്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുംടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കി.
സംഭവം വളരെ വേദനിപ്പിച്ചെങ്കിലും ഇന്ത്യന്‍ ഹോക്കി ടീമിന്റെ പോരാട്ട വീര്യത്തില്‍ ഏറെ അഭിമാനിക്കുന്നെന്നു വന്ദനയുടെ കുടുംബാംഗങ്ങള്‍ പോലിസിനോടു പറഞ്ഞു.
മത്സരം പരാജയപ്പെട്ട സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വീട്ടിന് വെളിയില്‍ വലിയതോതില്‍ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തില്‍ തന്നെയുള്ള ഉയര്‍ന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവര്‍ നൃത്തം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ വന്ദനയുടെ കുടുംബങ്ങള്‍ ശ്രമിച്ചതോടെ അവര്‍ കൂടുതല്‍ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തി. ദളിതര്‍ ടീമില്‍ കയറിയതിനാലാണ് തോറ്റത് എന്നും ഹോക്കിയില്‍ മാത്രമല്ല ഒരു കായിക ഇനത്തിലും ദലിതര്‍ക്ക് ജയിക്കാനാകില്ലെന്നും ഇവര്‍ ആരോപിച്ചു. ഇത് തീര്‍ത്തും ജാതിയമായ ആക്രമണമാണ് വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറയുന്നു.
അതേ സമയം സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്നും. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നുമാണ് സിദ്ധ്കുള്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ എല്‍എസ് ബുട്ടോല അറിയിക്കുന്നത്. കസ്റ്റഡിയിലായ വ്യക്തിയുടെ പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
എംഎസ്സി തുര്ക്കിയെ വിഴിഞ്ഞെത്തി; വാട്ടര് സല്യൂട്ട് നല്‍കി...
9 April 2025 1:01 PM GMTഹൈദരാബാദ് സ്ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവച്ചു
9 April 2025 12:52 PM GMTകേരള ടീമിന്റെ ഒമാന് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു; മുഹമ്മദ്...
9 April 2025 11:48 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സോളിഡാരിറ്റി-എസ്ഐഒ എയര്പോര്ട്ട്...
9 April 2025 11:39 AM GMTഫ്രാന്സില് നിന്ന് 26 റാഫേല് നേവി ജെറ്റുകള് വാങ്ങുന്ന 63000 കോടി...
9 April 2025 11:30 AM GMTബിജെപിയുടേത് ദലിത് വിരുദ്ധ മനോഭാവം: രാഹുല് ഗാന്ധി
9 April 2025 11:18 AM GMT