- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളെ കരടിക്ക് എറിഞ്ഞുകൊടുത്ത് അമ്മ; ഞെട്ടിക്കുന്ന വീഡിയോ
സ്വന്തം മകളെ കരടിക്ക് എറിഞ്ഞുകൊടുത്ത് അമ്മ. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൃഗശാലയിലെ കരടിയുടെ കൂടിന് പുറത്ത് കാഴ്ച്ച കണ്ട് നിന്ന അമ്മയാണ് മകളെ കരടിയുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തത്.
കരടി അടുത്തെത്തിയപ്പോള്‍ മകളെ എറിഞ്ഞുകൊടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കൂട്ടിനുള്ളിലെ കിടങ്ങിലേക്ക വീണ പെണ്‍കുട്ടിയെ സുസു എന്ന് വിളിക്കുന്ന കരടി അടുത്തേക്ക് പോയി മണംപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍, കരടി കുട്ടിയെ ഉപദ്രവിച്ചില്ലെന്നും സന്ദര്‍ശകര്‍ പറഞ്ഞു. മൃഗശാലാ ജീവനക്കാര്‍ ഞൊടിയിടയില്‍ കൂട്ടിലേക്ക് ഇറങ്ങി കരടിയെ ഇരുമ്പുകൂട്ടിലേക്ക് മാറ്റി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകായയിരുന്നു.
A woman threw her daughter into a bear's cage in Tashkent Zoo, Uzbekistan, on January 28. The bear Zuzu did not attack the toddler.
— TRT World (@trtworld) January 31, 2022
The girl reportedly has no serious injuries and while the woman's motivation remained unclear, she faces a prison sentence pic.twitter.com/RimtsnykfW
അമ്മ തന്റെ കുട്ടിയെ വ്യൂവിംഗ് പോയിന്റിലെ ബാരിക്കേഡിന് മുകളില്‍ പിടിച്ച ശേഷം ഇടതുവശത്തേക്ക് നീങ്ങുന്നത് കാണാം, തുടര്‍ന്ന് നിസ്സഹായയായ പെണ്‍കുട്ടിയെ കരടിയുടെ ഗുഹയിലേക്ക് എറിഞ്ഞ് കൊടുക്കുന്നു.
നിമിഷങ്ങള്‍ക്കകം, ആറ് മൃഗശാല ജീവനക്കാര്‍ കൂടില്‍ പ്രവേശിച്ചു. ഒരാള്‍ പെണ്‍കുട്ടിയെ പുറത്തേക്ക് എത്തിച്ച് അടിയന്തിര ചികില്‍സ നല്‍കി. വീഴ്ച്ചയില്‍ തലക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.
പെണ്‍കുട്ടിയെ കരടിക്കൂട്ടിലെറിഞ്ഞ അമ്മയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT