- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നു; റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമം ആരും കയ്യില്‍ എടുക്കരുതെന്നാണ് ആഗ്രഹം. രാഷ്ട്രീയ കാരണങ്ങളാല്‍ മരണം ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലിസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
RELATED STORIES
ഐപിഎല്; മിന്നല് ബാറ്റിങുമായി അശുതോഷ് ശര്മ്മ; എല്എസ്ജിയ്ക്കെതിരേ...
24 March 2025 6:00 PM GMTവര്ഷങ്ങളായി ലഹരി ഉപയോഗവും വിദ്യാര്ഥികള്ക്കിടയില് വില്പ്പനയും;...
24 March 2025 5:48 PM GMTഎഡിജിപി എം ആര് അജിത് കുമാര് ക്ലീന്; സര്ക്കാരിന് റിപോര്ട്ട് നല്കി ...
24 March 2025 5:31 PM GMTകോഴിക്കോട്ട് മകന് അച്ഛനെ കുത്തിക്കൊന്നു
24 March 2025 4:41 PM GMTഹൃദയാഘാതം; മുന് ബംഗ്ലാദേശ് ക്യാപ്റ്റന് തമീം ഇഖ്ബാലിനെ ആശുപത്രിയില്...
24 March 2025 3:56 PM GMTഗസയില് രണ്ട് മാധ്യമപ്രവര്ത്തകരെ ഇസ്രായേല് ബോംബിട്ട് കൊന്നു
24 March 2025 3:52 PM GMT