Sub Lead

വെടിനിര്‍ത്തല്‍: ഹമാസ് സമ്മതിച്ചാല്‍ ഹിസ്ബുല്ലയും ആക്രമണം നിര്‍ത്തുമെന്ന് നസ്‌റുല്ല

വെടിനിര്‍ത്തല്‍: ഹമാസ് സമ്മതിച്ചാല്‍ ഹിസ്ബുല്ലയും ആക്രമണം നിര്‍ത്തുമെന്ന് നസ്‌റുല്ല
X

ബെയ്‌റൂത്ത്: ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല. പ്രതിരോധത്തിന്റെ മുഴുവന്‍ അച്ചുതണ്ടിന് വേണ്ടിയുമാണ് ഹമാസ് ചര്‍ച്ചകള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് എന്ത് നടപടി സ്വീകരിച്ചാലും എല്ലാവരും അംഗീകരിക്കുകയും അതില്‍ സംതൃപ്തരാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മേധാവി

ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് നസ്‌റല്ലയുടെ പരാമര്‍ശം.

'ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍, ഞങ്ങള്‍ എല്ലാവരും അത് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സഖ്യം ഒരു ചര്‍ച്ചയും കൂടാതെ വെടിവയ്പ് അവസാനിപ്പിക്കും. അതൊരു പ്രതിബദ്ധതയാണെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ അനുസ്മരിച്ച് ടെലിവിഷന്‍ പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം. അതേസമയം, ഗസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍പ്പോലും, ലെബനനെതിരേ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഒരു ആക്രമണവും ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും നസ്‌റുല്ല മുന്നറിയിപ്പ് നല്‍കി. ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാലും ഹിസ്ബുല്ലയ്‌ക്കെതിരായ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോവുമെന്നും ലക്ഷ്യം കാണുംവരെ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേല്‍ യുദ്ധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ബുധനാഴ്ച ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായേലിലെ ബെയ്ത്ത് ഹമേച്ചസ് ജങ്ഷനു സമീപം ത്ത് ഒരു സൈനികന് നിസ്സാര പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അയണ്‍ ഡോമിനെ ഭേദിച്ചാണ് ലെബനാന്റെ ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്ട്. സൈറണുകള്‍ മുഴങ്ങാത്തതിനെ കുറിച്ചും ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ചൊവ്വാഴ്ച ദമാസ്‌കസ്-ബെയ്‌റൂത്ത് റോഡില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനും കൊലപാതകത്തിനും പ്രതികാരമായാണ് പുതിയ ആക്രമണമെന്നാണ് റിപോര്‍ട്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയുടെ മുന്‍ അംഗരക്ഷകന്‍ യാസര്‍ കര്‍ണബാഷ് കൊല്ലപ്പെട്ടതായും

റിപോര്‍ട്ടുണ്ട്. തെക്കന്‍ ലെബനനിലെ ടെയര്‍ ഹര്‍ഫയിലെ കെട്ടിടത്തിനു നേരെയാണ് ഇസ്രായേല്‍ ബുധനാഴ്ച രാവിലെ വ്യോമാക്രമണം നടത്തിയത്.

ഒക്ടോബര്‍ 8ന് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയശേഷം, റിസര്‍വിസ്റ്റുകള്‍ ഉള്‍പ്പെടെ 16 ഇസ്രായേല്‍ സൈനികരും 12 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it