Sub Lead

ബംഗാളില്‍ സിപിഎമ്മിന്റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കില്‍ കേരളത്തില്‍ ഇത് കെ റെയില്‍ ആയിരിക്കും; കൊടിക്കുന്നില്‍ സുരേഷ് എംപി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും

ബംഗാളില്‍ സിപിഎമ്മിന്റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കില്‍ കേരളത്തില്‍ ഇത് കെ റെയില്‍ ആയിരിക്കും; കൊടിക്കുന്നില്‍ സുരേഷ് എംപി
X

ദുബെയ്: ബംഗാളില്‍ സിപിഎമ്മിന്റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കില്‍, കേരളത്തില്‍ ഇത് കെ റെയില്‍ പദ്ധതി ആയിരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി ദുബെയില്‍ പറഞ്ഞു. നോട്ട് നിരോധനം 'ഓര്‍ഗനൈസഡ് ലൂട്ടിങ് ' എന്ന് പറഞ്ഞതു പോലെ കെറെയിലും കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന മതേതര ജനാധിപത്യ പാര്‍ട്ടിയുടെ പ്രാധാന്യം അടയാളപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരില്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹിം , വര്‍ക്കിങ് പ്രസിഡന്റ് ബിജു എബ്രാഹം, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എകെഎ നസീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it