Sub Lead

ഉത്തരാഖണ്ഡ്: തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)

മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്.

ഉത്തരാഖണ്ഡ്: തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഹിമപാതത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്.

ജോഷിമഠിലെ തപോവനിന് സമീപത്തെ ടണലിലാണ് മണ്ണിടിഞ്ഞുവീണ് ആളുകള്‍ കുടുങ്ങിയത്. പ്രദേശത്ത് ഐടിബിപിയുടെ മൂന്ന് ടീമുകളായി 250 സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഞായറാഴ്ച രാവിലെയോടെയാണ് തപോവന്‍ മേഖലയില്‍ ഹിമപാതമുണ്ടായത്. 150ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെകക്രട്ടറി പറഞ്ഞു.

പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. അളകനന്ദ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്. ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it