- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തില്‍ ക്രിസ്ത്യന്‍ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാരം മറ്റിടങ്ങളില്‍ അവരെ ആക്രമിക്കുന്നു: മുഖ്യമന്ത്രി
ബിജെപിയുടെ ബി ടീമായി മാറാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന് ബിജെപിയുടെ അതേ സാമ്പത്തികനയമാണ്. വര്‍ഗീയ പ്രീണന നയമാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. മുഖ്യമന്ത്രി പറഞ്ഞു
പാലക്കാട്: കേരളത്തില്‍ ക്രിസ്ത്യന്‍ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അവരെ ആക്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുകയാണ്. മതപരിവര്‍ത്തനം നടത്തുന്നു എന്ന് പറഞ്ഞാണ് ആക്രമണങ്ങള്‍. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചു ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ധനവില്ല. ക്രിസ്മസ് രാത്രിയിലും സംഘപരിവാരത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായി. സാന്താക്ലോസിനെ വരേ ആക്രമിക്കുന്ന സംഭവം ആഗ്രയിലുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും ഒന്നായി സര്‍ക്കാരിനെതിരെ തിരിയുകയാണ്. ഇടതു സര്‍ക്കാരിന്റെ വികസനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കെ റെയില്‍ സംസ്ഥാനത്തെ പ്രധാന പദ്ധതിയാണ്. ഇതു വേണ്ടാ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ തകര്‍ക്കാനാവില്ല.
മുസ്‌ലിം ലീഗ് വര്‍ഗീയമായി കാര്യങ്ങള്‍ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ചുവെച്ച് പാരിസ്ഥിതിക വിഷയങ്ങള്‍ പറയുന്നു. യോജിച്ച പ്രവര്‍ത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോള്‍ വേണ്ട എന്നാണ് അവരുടെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വികസനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുനരധിവാസം ഉറപ്പാക്കും. വികസനത്തിനൊപ്പം ജനം നില്‍ക്കും. എന്‍എച്ച് വികസനം, ഗെയില്‍, കൂടംകുളം വൈദ്യുതി തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിര്‍പ്പുകളെ പര്‍വതീകരിക്കാന്‍ ആണ് ചില മാധ്യമങ്ങളുടെ ശ്രമം. ബിജെപി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ലവ് ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണ്. ഹലാല്‍ ഭക്ഷണത്തിന്റെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കശ്മീരിന്റെ സ്വയംഭരണം റദ്ദാക്കല്‍, ലക്ഷദ്വീപിലെ ഇടപെടല്‍, എല്ലാം ഇതിന് ഉദാഹരണം. പൗരത്വ നിയമഭേദഗതി മതത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവരുന്നു. വിവാഹ മോചനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ മാത്രം ക്രിമിനല്‍ കുറ്റത്തിന് ഇരകളാക്കുന്നു. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തുടരുന്നു. മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ബി ടീമായി മാറാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന് ബിജെപിയുടെ അതേ സാമ്പത്തികനയമാണ്. വര്‍ഗീയ പ്രീണന നയമാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMT