Sub Lead

'ലൗ ജിഹാദിന്റെ പേരില്‍ അവര്‍ എന്റെ കുഞ്ഞിനെ കൊന്നു'; ബജ്‌റംഗ്ദള്‍ ക്രൂരത വിവരിച്ച് യുപി യുവതി

സംഭവത്തില്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

ലൗ ജിഹാദിന്റെ പേരില്‍ അവര്‍ എന്റെ കുഞ്ഞിനെ കൊന്നു; ബജ്‌റംഗ്ദള്‍ ക്രൂരത വിവരിച്ച് യുപി യുവതി
X

ന്യൂഡല്‍ഹി: 'ലവ് ജിഹാദിന്റെ പേരില്‍ അവര്‍ എന്റെ പിഞ്ചു കുഞ്ഞിനേയും കൊന്നു. ഈ ലോകം പോലും കാണാനാവാതെയാണ് എന്റെ കുഞ്ഞ് കൊല്ലപ്പെട്ടത്'. മുസ് ലിം യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ പീഡനത്തിനിരയായ യുപി യുവതി മസ്‌കാന്‍ ജഹാന്‍ പറഞ്ഞു. മിശ്ര വിവാഹത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ പോലിസ് സഹായത്തോടെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച യുവതി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം കണ്ടെത്തി. അഭയകേന്ദ്രത്തില്‍ വച്ച് യുവതിയുടെ ഗര്‍ഭം അലസുന്ന രീതിയില്‍ പീഡനത്തിന് ഇരയായി. ഏഴ് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും പീഡനം തുടര്‍ന്നുവെന്നും കൊല്ലപ്പെടുമെന്ന് കരുതിയെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മതപരിവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ പോലിസിന് കണ്ടെത്താനായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 24നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. മൊറാദാബാദ് കാന്ത് പ്രദേശത്ത് നിന്നുള്ള 22 കാരിയായ ഹിന്ദു യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ റാഷിദ് എന്ന യുവാവിനെയും സഹോദരനെയും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ക്രൂരമായി പീഡിപ്പിച്ച ശേഷം പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

കേസിന്റെ വസ്തുതകള്‍ അന്വേഷിക്കാനായാണ് എന്‍സിആര്‍ഒയുടെ ഒരു സംഘം മൊറാദാബാദ് ജില്ലയിലെ കാന്ത് പട്ടണം സന്ദര്‍ശിച്ചത്. 'ലവ് ജിഹാദ് ആരോപിച്ച് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തതായി സംഘം കണ്ടെത്തി. ആഴ്ച്ചകളോളമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹോദരനും ഇന്ന് രാവിലേയാണ് മോചിതരായത്.

ക്രൂരമായ പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതി വീട്ടില്‍ തിരിച്ചെത്തിയ ഉടനേയാണ് എന്‍സിഎച്ച്ആര്‍ഒ സംഘം വീട് സന്ദര്‍ശിച്ചത്. 'ജൂലൈ 24 ന് ഡെറാഡൂണില്‍ വച്ച് റാഷിദിനെ വിവാഹം കഴിച്ചതായി യുവതി എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി അവര്‍ കാന്ത് (മൊറാദാബാദ്) ലേക്ക് പോയിരുന്നു. രവിദാസ് മന്ദിറിനടുത്ത് അവര്‍ രജിസ്ട്രാറുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയിലെ ആളുകള്‍ അവരെ വളയുകയും ഇരയെയും ഭര്‍ത്താവിനെയും അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പോലീസിനെ വിളിച്ചു. ഇരയെയും ഭര്‍ത്താവിനെയും സഹോദരനെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 5 ന് പുലര്‍ച്ചെ രണ്ടുമണിക്ക് യുവതിയെ രഹസ്യ കേന്ദ്രത്തിലേക്ക് അയച്ചു. 7 മാസം ഗര്‍ഭിണിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. 'നാരി നികേതനില്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായത്. പീഡനത്തെ തുടര്‍ന്ന് വയറ് വേദനിക്കുകയും ആരോഗ്യം വഷളാവുകയും ചെയ്തു. തളര്‍ന്നുവീണ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍മാര്‍ എനിക്ക് ധാരാളം കുത്തിവയ്പ്പുകള്‍ നല്‍കി. ഇതോടെ അമിതമായ രക്തസ്രാവം ഉണ്ടായി ഗര്‍ഭം അലസിപ്പിച്ചു. ഈ ലോകത്തേക്ക് എത്തുന്നതിന് മുമ്പ് എന്റെ കുഞ്ഞ് കൊല്ലപ്പെട്ടു '. മസ്‌കാന്‍ കണ്ണീരടക്കാനാവാതെ പറഞ്ഞു.

മിശ്ര വിവാഹം കഴിഞ്ഞതിന്റെ പേരില്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവ് റാഷിദും സഹോദരനും ജയിലില്‍ കഴിഞ്ഞത്. അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് റാഷിദിന്റെ ബന്ധു പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ സംഘം വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും എസ്‌ഐയെ കാണാന്‍ കഴിഞ്ഞില്ല.

എന്‍സിഎച്ച്ആര്‍ഒ യുപി ജോയിന്റ് കണ്‍വീനര്‍ അഡ്വ. മസ്രൂഫ് കമാലിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തില്‍ എന്‍സിഎച്ച്ആര്‍ഒ അംഗങ്ങളായ ജെ എ ഫൈസി, ഇര്‍ഫാന്‍ അന്‍സാരി, മുഹമ്മദ് അഫ്‌സല്‍ എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it