- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
75ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ 75ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക തുടക്കമായി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച മോദി പുതു ഊര്‍ജം നല്കുന്ന വര്ഷമാകട്ടെയന്നും ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയും പ്രഖ്യാപിച്ചു.
ഇത്തവണ ഒളിമ്പ്യന്മാര് എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകള്‍ ഇത് ഓര്‍ക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന് പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിന് എത്തി. കൊവിന്‍ പോര്‍ടല്‍ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷന്‍ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേട്ടങ്ങള്‍ക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു. എല്ലാവര്ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ മികച്ച ചികിത്സ ഇപ്പോള്‍ ലഭിക്കുന്നു. ആശുപത്രികളില്‍ ഓക്സിജന്‍ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുകയാണ്. വികസന യാത്രയില്‍ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTകുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്‍ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
11 Oct 2024 1:29 PM GMTനിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT