Sub Lead

റഷ്യയുടെ ആക്രമണ ഭീഷണി; പൗരന്‍മാരും വിദ്യാര്‍ഥികളും ഉടന്‍ ഉക്രെയ്ന്‍ വിടണമെന്ന് ഇന്ത്യ

രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ഏതെങ്കിലും വാണിജ്യ, ചാര്‍ട്ടര്‍ വിമാനം ലഭ്യമാവുന്നുണ്ടോയെന്ന് നോക്കണമെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. നേരത്തെ വിദ്യാര്‍ഥികളോട് എത്രയും വേഗം ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

റഷ്യയുടെ ആക്രമണ ഭീഷണി; പൗരന്‍മാരും വിദ്യാര്‍ഥികളും ഉടന്‍ ഉക്രെയ്ന്‍ വിടണമെന്ന് ഇന്ത്യ
X

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ റഷ്യയുടെ ആക്രമണ ഭീഷണി ശക്തമായിരിക്കെ പൗരന്‍മാരെയും വിദ്യാര്‍ഥികളെയും തിരികെ വിളിച്ച് ഇന്ത്യ. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രെയ്‌നില്‍ തങ്ങുന്നത് അനിവാര്യമല്ലെങ്കില്‍ വിദ്യാര്‍ഥികളും പൗരന്‍മാരും എത്രയും വേഗം അവിടെ നിന്ന് മടങ്ങിവരണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സംഘര്‍ഷവും അനിശ്ചിതത്വവും തുടരുന്നതിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ പൗരന്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെടുന്നത്. താല്‍ക്കാലികമായി ഉക്രെയന്‍ വിടാനാണ് ഇന്ത്യ നിര്‍ദേശിക്കുന്നത്. രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ഏതെങ്കിലും വാണിജ്യ, ചാര്‍ട്ടര്‍ വിമാനം ലഭ്യമാവുന്നുണ്ടോയെന്ന് നോക്കണമെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. നേരത്തെ വിദ്യാര്‍ഥികളോട് എത്രയും വേഗം ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കായി ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ബന്ധപ്പെട്ട സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെടാനും ഏത് അപ്‌ഡേറ്റിനും എംബസി ഫേസ്ബുക്ക്, വെബ്‌സൈറ്റ്, ട്വിറ്റര്‍ എന്നിവ പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നു- ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പറഞ്ഞു. വിവരങ്ങളും സഹായവും ആവശ്യമുള്ള ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍ എംഇഎയിലെ പ്രത്യേക കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടാം. ഈ ആഴ്ച ആദ്യം ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്.

അടുത്തിടെ സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് വിറ്റ എയര്‍ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഫെബ്രുവരി 22, 24, 26 തിയ്യതികളില്‍ ഉക്രെയ്‌നിലേക്ക് പറക്കുന്നുണ്ട്. ഉക്രെയ്‌നിലെ ഏറ്റവും വലിയ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഉക്രെയ്‌നിലെ ആസന്നമായ റഷ്യന്‍ അധിനിവേശം തടയാനുള്ള അവസാനത്തെ നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണ്. ഉക്രെയ്‌നിലെ സ്ഥിതിഗതികളെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യന്‍ നേതാവ് വഌഡിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it