- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്റര്‍നെറ്റ് വിലക്ക് കൂടുതല്‍ ഇന്ത്യയില്‍; കഴിഞ്ഞ വര്‍ഷം നഷ്ടം 2.8 ബില്യണ്‍ ഡോളര്‍
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തുന്നതില്‍ ഇന്ത്യ മുന്നിലെന്ന് കണക്കുകള്‍. യുകെ ആസ്ഥാനമായുള്ള ഡിജിറ്റല്‍ സ്വകാര്യത, സുരക്ഷാ ഗവേഷണ ഗ്രൂപ്പായ ടോപ്പ് 10 വിപിഎന്നിന്റെ ഗ്ലോബല്‍ കോസ്റ്റ് ഓഫ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍സ് എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2020ല്‍ ഇന്ത്യയിലെ ഇന്റെര്‍നെറ്റ് വിലക്ക് സമ്പദ്‌വ്യവസ്ഥയില്‍ 2.8 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയെന്നും ഇത് 2019 നെ അപേക്ഷിച്ച് ഇരട്ടിയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് വിലക്കില്‍ 21 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 8,927 മണിക്കൂര്‍ ബ്ലാക്കൗട്ട് അല്ലെങ്കില്‍ ബാന്‍ഡ് വിഡ്ത്ത് നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോക ബാങ്ക്, ഇന്റര്‍നാഷനല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂനിയന്‍, ഡല്‍ഹി ആസ്ഥാനമായുള്ള സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ ചെലവ് കണക്കാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. യുഎസ് ആസ്ഥാനമായുള്ള ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപോര്‍ട്ട് പ്രകാരം കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് ഏഴ് ദശലക്ഷം പേരെയാണ് ബാധിച്ചതെന്നു കണ്ടെത്തി. 2019 ആഗസ്തില്‍ തുടങ്ങിം 2020ലും വിലക്ക് തുടരുകയാണ്.
2012 ജനുവരി മുതല്‍ 2020 സപ്തംബര്‍ വരെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റിനു സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇക്കാലയളവില്‍ 437 തവണയെങ്കിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 2019ല്‍ 4,000 മണിക്കൂറിലേറെയാണ് ഇന്റര്‍നെറ്റ് വിലക്കിയത്. ഇത് 1.3 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തിനു കാരണായി. ഇറാഖിനും സുദാനും ശേഷം ലോകത്തെ ഏറ്റവും സാമ്പത്തികമായി ബാധിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2018 ല്‍ ലോകത്തെ 67 ശതമാനം വിലക്കിന്റെയും ഉത്തരവാദി ഇന്ത്യയാണ്. ലോകത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍, ഐസ് ലാന്‍ഡാണ് ഏറ്റവും മുന്നില്‍. സൂചികയില്‍ 95 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിതതെന്ന് 2020ല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഇന്റെര്‍നെറ്റ് സ്വാതന്ത്ര്യം എന്ന ഫ്രീഡം ഹൗസ് സൂചികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് ഏറ്റവും പിന്നില്‍. 100ല്‍ 55 പോയിന്റാണ് ഇന്ത്യയ്ക്ക്. ടോപ്പ് 10 വിപിഎന്‍ റിപോര്‍ട്ട് അനുസരിച്ച്, കശ്മീരിലെ നിയന്ത്രണങ്ങള്‍ മരുന്ന്, വ്യാപാരം, സ്‌കൂളുകള്‍ എന്നിവയെ സാരമായി ബാധിച്ചു. ഇന്റര്‍നെറ്റ് വിലക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് 2016ല്‍ ഐക്യരാഷ്ട്രസഭ പ്രസ്താവിച്ചിരുന്നെങ്കിലും ലോകവ്യാപകമായി സര്‍ക്കാരുകള്‍ പൗരന്മാരുടെ ഇന്റര്‍നെറ്റ് പ്രവേശനം വെട്ടിച്ചുരുക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
India Lost $2.8 Billion Owing to Internet Shutdowns in 2020
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT